ജോജി ജോഷ്വാ(46) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

0
634
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂയോര്‍ക്ക്: ഇലന്തൂര്‍ പുതുപറമ്പില്‍ പി.ഡി. ജോഷ്വായുടെയും മറിയാമ്മ ജോഷ്വായുടെയും മകനായ ജോജി ജോഷ്വാ (46) ന്യൂയോര്‍ക്കില്‍ നിര്യാതനായി. കഴിഞ്ഞ മുപ്പതു വര്‍ഷത്തോളമായി ന്യൂയോര്‍ക്ക് റോക്ലാണ്ട് കൗണ്ടിയില്‍ സ്ഥിരതാമസക്കാരനാണ്.പരേതന്‍ ന്യൂയോര്‍ക്ക് സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ഇടവകാംഗമാണ്.
ഭാര്യ: റെന്‍സി.  
മക്കള്‍: ജോനാഥന്‍, ജിയാന.
സഹോദരങ്ങള്‍: സുജ ജോര്‍ജ്, ജീനാ അലക്‌സാണ്ടര്‍(ഇരുവരും ഡിട്രോയിറ്റ്). 
 വ്യൂയിംഗ് സര്‍വീസ്: 15-ആം  തീയതി വെള്ളിയാഴ്ച 4 മണി മുതല്‍ 9മണി വരെ   ഹില്‍ബേണിലുള്ള സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍(42 Fourth ST. Hillburn,NY 10931) 
സംസ്കാരം:  16-ആം  തീയ്യതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 10.30 വരെ സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ ശുശ്രൂഷകള്‍ ആരംഭിക്കുകയും  തുടര്‍ന്ന്  11 മണിക്ക് വെസ്റ്റ് നയാക്കിലുള്ള സെന്റ് ആന്റണീസ് സെമിത്തേരിയില്‍ (36 W Nyack Rd, Nanuet, NY 10954)  സംസ്കാരം നടത്തുന്നതുമാണ്.
ലൈവ് വെബ് കാസ്റ്റിനായി sjmarthoma.org എന്ന വെബ്‌സൈറ്റില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്- ജോണ്‍ ജോബ് – 845-304-3334
ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് താല്‍പര്യപ്പെടുന്നു.
ജോജി ജോഷ്വായുടെ വേര്‍പാടില്‍ ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ യുഎസ് മലയാളിയുടെ അനുശോചനങ്ങള്‍ രേഖപ്പെടുത്തുന്നു.

Share This:

Comments

comments