തുണ്ട് കവിതക ള്‍ – സോയ നായര്‍
**********************
ഭ്രാന്ത്
*******
ബോധവീണാകമ്പികൾ
പൊട്ടി നേരുകൾ
വിളിച്ചു പറയേണ്ടി
വരുന്നവർ തൻ അവസ്ഥ…
നര
******
കാലം ചെല്ലുന്തോറും
മനസ്സിനെ ബാധിക്കാതെ
മുടിയിഴകളിലാകവെ
ചിന്നിചിതറും
മഞ്ഞുനീർക്കണങ്ങൾ
തൻ കൂട്ടം…
വയസ്സ്
*******
കൂട്ടി കൂട്ടി മുന്നോട്ട് പോകും
കുറയ്ക്കാനാവാതെ
കുതിച്ച് ചാടും…
ഊന്നുവടികൾ
*************
കുത്തിനടക്കാനും
തോളിൽ പിടിക്കാനും
പിന്നിൽ നിന്നു
കുത്തിവീഴ്ത്തുവാനും
കൂടെ നടക്കുന്നവൻ…
മൗനം
******
മറുപടി ലഭിക്കാതെയും
നൽകാതെയും
ഉള്ളിൽ കൊണ്ടു നടക്കും
തലക്കനം…
കരം
*****
താങ്ങാവേണ്ടതും
താങ്ങ് കൊടുക്കേണ്ടതും
പറ്റിയാൽ തള്ളിക്കളയേണ്ടതും
വരുമാനം കൂടിയാൽ നൽകേണ്ടതും

******************************************
/// സോയ നായര്‍ /// യു.എസ്.മലയാളി ///
******************************************
Comments
comments