ഓർമ്മകൾ സിന്ധൂരം ചാർത്തുന്ന വിഷാദ സന്ധ്യ. (കവിത)

0
2870
ജിജോ പുത്തൻപുരയിൽ
സമയ ഋതുഭേത ഭാവം 
ചക്രവാള സീമാന്തര വിയോഗ-
സൂര്യന്റെ യാത്രാവന്ദനം 
വർണ്ണങ്ങൾ പൊലിഞ്ഞകലും 
കർമ്മാന്തര വിചിന്തന യാമം
അപരഹസ്ത കർമ്മ ചെയ്തികൾ
മുറിവിൽ വീണ്ടും മുറിവാകുന്ന ക്ഷീണദശ
ഇളംവെയിൽ മറയവെ വീശുന്നായിളം കാറ്റിൽ
ദുഃഖ മന:സാഗരം ശാന്തമായി 
നോവിനാൽ വിതുമ്പുന്ന സായംകാലം
കൺകണ്ട ദിന ദു:ഖ കാഴ്ച്ചകൾ
മടുത്തിട്ടീ സായാത്സ വീഥിയിൽ പഥിക്കുമ്പോൾ വധിക്കുവാൻ
പതിയിരിക്കുന്നീ സ്മൃതി മ്യഗങ്ങൾ
വദന പ്രഹര കൂരമ്പു വാക്കുകൾ
തൊടുത്തീട്ടേതോ മറയിൽ മറഞ്ഞിരിക്കുന്ന
ഇരു കാലിയാം ഇരപിടിയ ജന്മങ്ങൾ
കൂടണയും പക്ഷികൾ മൗനമാകുന്നു
സങ്കടമില്ലാതെ കരയുന്നു ചീവീടുകൾ
സന്ധ്യയിൽ കൊളുത്തും ദീപ വർണ്ണമതു
പോൽ മിന്നാ മിന്നിയും പാറി രസിക്കവെ
ആരും ആരേയും കാണാത്തയീ
ഇരുട്ടിൽ മറയുന്ന നീങ്ങുന്ന നിഴലുകൾ
മനസ്സിൽ തെളിയുന്നു മുഖമൂടികൾ
അകതാരിൽ കത്തുന്ന ഓർമ്മകളതു
സ്പഷ്ടമായി തെളിയുന്ന ദുഃഖ സന്ധ്യ 
കുങ്കുമപ്പൊട്ടിനാൽ ഓർമ്മകൾ
ചാർത്തുന്ന വ്യസന സന്ധ്യ
 
തമസ്സിൽ സ്മ്യതികൾ വെള്ളിത്തിരയായ്‌
ഏകുന്നു മിഴിബാഷ്പ ദർശ്ശനങ്ങൾ
രസിക്കുവാൻ സുഖവർണ്ണഭാഗമില്ലാ
ആസ്വദിക്കുവാനില്ലൊരു പാട്ടിന്റെ ശീലും
പലവട്ടം മിന്നി മറഞ്ഞാ ചിത്രങ്ങളിൽ
കാണുവാൻ മോഹിച്ച ദീപമില്ല
എണ്ണ വറ്റിയുണങ്ങിയാ
കരിന്തിരി പുകയുന്ന കൊച്ചു മുറിയിൽ
നിദ്രയില്ലാതെ സ്വപ്നമില്ലാതെ
ഇരുട്ടിൽ ചലിക്കുന്നു മിഴി രണ്ടും
മിഴിയടച്ചാൽ ഇരുട്ടു മാത്രം
മിഴി തുറന്നാലും ഇരുട്ടു മാത്രം
ഒരു കൊച്ചു കുടിലാമീ തണലിൽ
മോഹഭംഗത്താൽ നീറ’വെ
ദൂരെ ദൂരെ മലകൾക്കപ്പുറം
പടർന്നു നിൽക്കുന്നാ മരച്ചുവട്ടിൽ
തെരുവിന്റെ മക്കളുറങ്ങുന്നു സുഖത്തിൽ
പ്രക്യതി പോലും നിദ്രയിൽ രമിച്ചിടുന്നു
ഇരുട്ടും മയങ്ങിടുന്നു
എങ്കിലും ഏകാന്തപഥികന്റെ മനസ്സ് 
ഭ്രമിക്കുന്നു പകൽ തന്ന ദുഃഖ വർണ്ണത്തിൽ
സന്ധ്യ കഴിഞ്ഞൊരീരുട്ടിലും
അറിയുന്നു ആ ദു:ഖ ഭാവം
സന്ധ്യ തരുന്നൊരു മൂകഭാവം
മനദുഃഖ വർഷ  നിപതന ആരവ ധ്വനി
അലറുന്ന ഹിംസ മ്യഗം പോൽ 
വിസ്യമ്യതിയിലും ചിന്തകൾ ഗർജ്ജിക്കുന്നു
ഹാനിക്കുന്നു മോഹ കിനാക്കളെ
ഇരുട്ടിലും എന്തിനീ ക്ലേശ വെളിച്ചം
മയങ്ങുവാൻ പറ്റാതെ വിഷാദ വെളിച്ചം
ഏകമായി ജനിച്ചു ഏകമായി വളർന്നു
ഏകമായി ചിരിച്ചു ഏകമായി കൊഴിയുന്നൊരു
പൂവതുപോലാണെൻ  
സപ്തരാത്ര മോഹിത സ്വപ്‌നങ്ങൾ
ഈ യാത്രയിൽ കിട്ടുമോ നീണ്ട സുഖമഴ
ഈ ജീവകഥയിൽ കിട്ടുമോ ഒരു കുളിർ മഴ
ഇപ്പോൾ ധാരാസാര മഴയതുപോലെൻസുഖം
ഇനിയെത്ര ദിനങ്ങൾ ഇനിയെത്ര മഴകൾ
ഇനിയെത്ര വിഷാദ സന്ധ്യകൾ
എങ്കിലും കഴിയണം പിന്നെ പൊലിയണം
അന്നെൻ ഓർമ്മയും ഇതൾ പൊഴിക്കും
വീണ്ടും വീണ്ടും പ്രഭാത സൂര്യൻ
വീണ്ടും വീണ്ടും മദ്ധ്യാഹ്ന സൂര്യൻ
കാണുന്നു ഞാൻ വീണ്ടും  കുങ്കുമസൂര്യനെ
വീണ്ടുമെന്റെ വിഷാദ സന്ധ്യാ
വീണ്ടുമെന്റെ വിഷാദ സന്ധ്യാ
വീണ്ടുമെന്റെ വിഷാദ സന്ധ്യാ

https://www.youtube.com/watch?v=ixYLR2KbYHU

a208947a-6385-40a0-bbff-fe851803dbb3

ജിജോ പുത്തൻപുരയിൽ.

Share This:

Comments

comments