Home News റോക്ക് സംഗീതജ്ഞന് ഡേവിഡ് ബോവി അന്തരിച്ചു.
style="text-align: justify;">ജോണ്സണ് ചെറിയാന്
ബ്രിട്ടീഷ് റോക്ക് സംഗീതജ്ഞന് ഡേവിഡ് ബോവി അന്തരിച്ചു. 69 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ഒന്നര വര്‍ഷമായി ചികിത്സയിലായിരുന്നു. മകനും ചലച്ചിത്ര സംവിധായകനുമായ ഡങ്കന്‍ ജോണ്‍സ് ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച 69ാം പിറന്നാളിനോടനുബന്ധിച്ചാണ് അവസാന ആല്‍ബമായ ബ്ലാക്സ്റ്റാര്‍ ഡേവിഡ് ബോവി റിലീസ് ചെയ്തത്. 7 ഗാനങ്ങളാണ് ബ്ലാക്ക്സ്റ്റാറിലുള്ളത്. 2006ല്‍ ന്യൂയോര്‍ക്കിലാണ് ഡേവിഡ് ബോവി അവസാനമായി ലൈവ് പെര്‍ഫോമന്‍സ് നടത്തിയത്.
ലെറ്റ്സ് ഡാന്‍സ്, സ്പെയ്സ് ഓഡിറ്റി, ഹീറോസ്, അണ്ടര്‍ പ്രഷര്‍, റിബല്‍, ലൈഫ് ഓണ്‍ മാര്‍സ്, സഫ്രഗെറ്റ് സിറ്റി എന്നിവയാണ് ഹിറ്റ് ഗാനങ്ങള്‍.
Comments
comments