കുവൈറ്റില്‍ വിദേശികളെ കൂടുതലായി ഒഴിവാക്കും.

0
1183
style="color: #666666; text-align: justify;">ജയന്‍ കോന്നി
കുവൈറ്റ് : കുവൈറ്റില്‍ പൊതുമേഖലയിലെ സ്വദേശികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുത്തുന്നു. 20162017 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നിലവിലുള്ള വിദേശി തൊഴിലാളികളില്‍ 30 ശതമാനത്തെയെങ്കിലും ഒഴിവാക്കി തല്‍സ്ഥാനത്ത് സ്വദേശികള്‍ക്ക് ജോലിനല്‍കുന്ന രീതിയിലുള്ള സംവിധാനമൊരുക്കാന്‍ തൊഴില്‍ മന്ത്രാലയം വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് നിര്‍ദേശിച്ചു.
പുതിയ തീരുമാനം മലയാളികളെയടക്കം ബാധിക്കും.  വിദേശികളുടെ പട്ടിക  തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കാന്‍ തൊഴില്‍മന്ത്രി ഹിന്ദ് അസ്സബീഹ് നിര്‍ദേശം നല്‍കി. വിദേശികളെ കൂടുതല്‍ ഒഴിവാക്കി സ്വദേശി യുവാക്കളെ നിയമിക്കുന്നതിന് ഊര്‍ജിത നടപടി ഉണ്ടാകുന്നു.
2020 ല്‍  20 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഇതില്‍ അഞ്ചു ലക്ഷത്തിലേറെ തസ്തികകളും സര്‍ക്കാര്‍ മേഖലയിലായിരിക്കുമെന്നു കരുതുന്നു. 
തൊഴില്‍രഹിതരായ സ്വദേശികള്‍ക്ക് അവസരം ഒരുക്കുന്നതിന്റെയും സാമ്പത്തികബാധ്യത കുറച്ചുകൊണ്ടുവരുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. ഇതിന്റെ ഭാഗമായി മന്ത്രാലയം എടുക്കുന്ന പ്രധാന നടപടികളിലൊന്ന് സര്‍ക്കാര്‍ മേഖലയിലെ ഒന്നും രണ്ടും കാറ്റഗറികളില്‍ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുകയെന്നതാണ്. ഇത്തരം കാറ്റഗറികളിലേക്ക് വിദേശികളെ പുതുതായി നിയമിക്കുന്നത് പൂര്‍ണമായി നിര്‍ത്തും.
 

Share This:

Comments

comments