രാജി കൃഷ്ണകുമാര്‍
സ്ക്കൂള് വിട്ടു വരുന്ന മക്കളെ കാത്തിരിക്കുന്ന അമ്മ. ഇന്നെന്തു പലഹാരമാണ് വൈകീട്ടത്തേക്ക് ഉണ്ടാക്കുന്നതെന്നാലോചിച്ച്, ഒരു സ്പെഷ്യല്‍ തന്നെ മക്കള്ക്കുണ്ടാക്കുവാന് കൊതിക്കുമ്പോള്‍… ഒരു വ്യത്യസ്തമായ നാലുമണി പലഹാരം..
ഉരുളക്കിഴങ്ങു ചോപ്സ് – Enjoy with this special variety
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് – 3 എണ്ണം
സവാള – 1 എണ്ണം
കുരുമുളകുപൊടി – 1 സ്പൂണ്‍
ഉപ്പു – പാകത്തിന്
മഞ്ഞള്‍പൊടി – 1/2 സ്പൂണ്‍
മുട്ട – 2 എണ്ണം
റസ്ക് പൊടി – 250 ഗ്രാം
എണ്ണ – ആവശ്യത്തിന്
ഉരുളക്കിഴങ്ങ് തൊലികളഞ്ഞു നന്നായി ഉടച്ചെടുക്കുക. സവാള വഴറ്റി കുരുമുളകുപൊടിയും, ഉപ്പും, മഞ്ഞള്‍പൊടിയും ചേര്‍ക്കുക. സവാള കൂട്ട് ഉടച്ച ഉരുളക്കിഴങ്ങില്‍ ചേര്‍ത്ത് നന്നായി വഴറ്റുക.
മുട്ട പൊട്ടിച്ച് ഒരു പാത്രത്തില്ഒഴിക്കുക. ഉരുളക്കിഴങ്ങ് ചെറിയ ഉരുളകളാക്കി ഉരുട്ടി, മുട്ടയില്‍ മുക്കി, റസ്ക് പൊടിയില്‍ പുരട്ടി എണ്ണയില്‍ വറുത്തെടുക്കുക….
രാജി കൃഷ്ണകുമാര്‍.