ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

0
937
style="color: #666666; text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
ലോസ് ആഞ്ചലസ് : ഓസ്‌ക്കറിന്റെ മുന്നോടിയെന്നു വിശേഷിപ്പിക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എഴുപത്തി മൂന്നാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ചിത്രം, മികച്ച നടന്‍ (ലിയനാര്‍ഡോ ഡികാര്‍പിയോ), മികച്ച സംവിധായകന്‍ (അലേജാന്‍ഡ്രോ ജി. ഇനാരിറ്റു) എന്നീ വിഭാഗങ്ങളില്‍ ദ റെവനന്റ് അവാര്‍ഡിനര്‍ഹമായി. റൂം എന്ന ചിത്രത്തിലെ അഭിനയത്തിനു ബ്രെയ് ലാര്‍സന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ദി ക്രീഡിലെ അഭിനയത്തിനു സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍ മികച്ച സഹനടനായും മികച്ച സഹനടിയായി കേറ്റ് വിന്‍സ്ലെറ്റും (ചിത്രം: സ്റ്റീവ് ജോബ്‌സ്) തെരഞ്ഞെടുക്കപ്പെട്ടു. ആരോണ്‍ സോര്‍കിനു (ചിത്രം: സ്റ്റീവ് ജോബ്‌സ്) മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് കിട്ടി.
കോമഡി വിഭാഗത്തില്‍ ദ മാര്‍ഷിയന്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കോമഡി വിഭാഗത്തില്‍ മികച്ച നടനായി മാറ്റ് ഡമോണും (ചിത്രം: ദ മാര്‍ഷിയന്‍) മികച്ച നടിയായി ജെന്നിഫര്‍ ലോറന്‍സും (ചിത്രം: ദ ജോയി) തെരഞ്ഞെടുക്കപ്പെട്ടു. സണ്‍ ഓഫ് സ്ഔള്‍ (ഹംഗറി) ആണ് മികച്ച വിദേശം ചിത്രം. ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്‌ക്കാരം റൈറ്റിംഗ്‌സ് ഓണ്‍ ദ വാള്‍ (ചിത്രം: സ്‌പെക്ടര്‍) നേടി. എന്‍യോ മോറികോണ്‍ (ചിത്രം: ഫെയ്റ്റ്ഫുള്‍ എയ്റ്റ്) മികച്ച സംഗീതത്തിനുള്ള പുരസ്‌ക്കാരം കരസ്ഥമാക്കി. ഇന്‍ഡൈഡ് ഔട്ട് മികച്ച അനിമേഷന്‍ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

Share This:

Comments

comments