ഫൊക്കാനാ കണ്‍വെൻഷൻ കൌണ്ട് ഡൌണ്‍ തുടങ്ങി.

0
646
style="text-align: justify;">ശ്രീകുമാർ ഉണ്ണിത്താൻ
2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു.
നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍ എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി ഹോട്ടല്‍ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാര്‍ന്ന തനി നാടന്‍ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഈ കണ്‍വന്‍ഷണ്‍ ഫൊക്കാനായുടെ ചരിത്രത്തിലെ തന്നെ ഒരു മഹാസംഭവം ആകാന്‍ ഭരവാഹികള്‍ ശ്രമികുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ഫൊക്കാനയുടെ 2016 ലെ ജനറൽ കണ്‍വെൻഷന് കാനഡായിലെ ടൊറന്റോ മലയാളി സമാജം ആതിഥ്യം വഹിക്കുന്ന ഫൊക്കാനാ കണ്‍വെൻഷൻ, ഒരു ചരിത്ര സംഭവം ആയിരിക്കും .കാനഡയിൽ നടക്കുന്ന ഫൊക്കാനയുടെ മഹോത്സവം എന്നതിലുപരി അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാന മുപ്പതു വർഷങ്ങളുടെ ചരിത്ര നിയോഗത്തിൽ കൂടി കടന്നു പോകുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് ഈ കണ്‍വെൻഷന് .അതിനുള്ള തയ്യാറെടുപ്പ് കൂടി അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുമ്പോൾ അവയുടെ പരിസമാപ്തി കൂടി ആകും ടൊറന്റോയിൽ നടക്കുക.
ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ കണ്ണാടിയാണ് ഫൊക്കാനാ ജനറൽ കണ്‍വെൻഷൻ. നാം ഇതുവരയും എന്തു ചെയ്യതു, എന്തു നേടി, നമ്മുടെ പ്രസക്തി, ശക്തി ഒക്കെ ആധികാരികമായി പറയുവാന്‍ ഈ കണ്‍വെൻഷന്റെ വേദികൾ നാം ഉപയോഗപ്പെടുത്തും .
ഫൊക്കാനാ വെറുതേ ഒന്നും പറയില്ല. വെറുതേ ഒന്നിനും പണം മടുക്കാറുമില്ല.നമ്മുടെ പ്രധാന ലക്ഷ്യമായ ജീവകാരുണ്യ പ്രവര്‍ത്തനം മറ്റാര്‍ക്കും പകര്‍ത്താനോ അതികരിക്കുവാനോ ആര്‍ക്കും ആയിട്ടുമില്ല.കേരളത്തില്‍ ഫൊക്കാനാ നടത്തിയ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നമ്മള്‍ ഇതുവരെ വിതരണം ചെയ്യത സഹായങ്ങളും മറ്റു പരിപാടികളും എന്നും സ്മരണീയവും മാതൃകയുമാണ്.
വിദ്യാഭ്യാസ സഹായം,വിവാഹസഹായം,ആതുരശുശ്രുഷയ്ക്കുള്ള സഹായം തുടങ്ങിയ എന്നും അഭിമാനകരവും പുണ്യവുമായ പ്രവര്‍ത്തനങ്ങളാണ് അവ. കൂടാതെ സര്‍ക്കാരിന്റെ പല പദ്ധതികളില്‍ സഹകരിച്ചും അല്ലാതെ സ്വതന്ത്രവുമായും ഭവനരഹിതരായവര്‍ക്ക് വീടുകൾ,അങ്ങനെ വളരെ ജനകീയമായ നിരവധി പദ്ധതികൾക്ക് ഈ കമ്മിറ്റി ചുക്കാൻ പിടിച്ചു .
2016 ജൂലൈയില്‍ കാനഡയിൽ നടക്കുവാന്‍ പോകുന്ന കണ്‍വെഷന്റെ മുന്നോടിയായി കണ്‍വെഷന്‍ കിക്കോഫ് വളരെ നേരത്തെ തുടങ്ങുവാനും സാധിക്കുകയാണ് . എല്ലാ അംഗസംഘനകളും കിക്കോഫ് ഗംഭീരമായി ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പുകളിലാണ് .
ഈ ഉത്സവ കാലം നമ്മളുടെ ചരിത്രത്തില്‍ അവിസ്മരണീമായിരിക്കും. ഫൊക്കാനയുടെ പേരും പ്രശസ്തിയും ഈ കണ്‍വൻഷൻ ലോകം മുഴുവൻ പരത്തുകയാണ്. 2016 കണ്‍വൻഷൻ കഴിയുമ്പോൾ ഫൊക്കാനയുടെ കൊടക്കൂറ കുറെക്കൂടി ഉയരത്തില്‍ പാറിക്കളിയ്ക്കും.നിരവധി പദ്ധികള്‍ നാം ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിക്കഴിഞ്ഞു. നമുക്കു ഇനിയും വളരെ ദൂരം നടക്കാനു്. നമ്മുടെ അര്‍ത്ഥപൂര്‍ണ്ണമായ ആ സഞ്ചാരത്തിനു ടൊറന്റോ ഒരു പാതയൊരുക്കലാണ്. വളരെ ചിട്ടയോടു കൂടി പ്രവർത്തനങ്ങൾക്ക് തുദക്കമിട്ടതായി പ്രസിടന്റ്റ് ജോണ്‍.പി.ജോണ്‍,സെക്രട്ടറി വിനോദ് കെയാർക്കെ ,ട്രഷറാർ ജോയ്‌ ഇട്ടൻ ,തുടങ്ങിയവർ അറിയിച്ചു .യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രെദ്ധ നേടുന്ന മഹോത്സവമാകും ഫൊക്കാനാ കണ്‍വെൻഷൻ എന്ന് ഫൊക്കാന ട്രസ്റി ബോര്ഡ് ചെയർമ്മാൻ പോൾ കറുകപ്പിള്ളിൽ അറിയിച്ചു.
നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടന ഹോസ്റ്റ് ചെയ്യുന്ന കണ്‍വെൻഷൻ കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക ഭൂമികയാകും ടോരന്റോയിൽ വരച്ചു കാട്ടുക .വരൂ ..മലയാളിയുടെ മാമാങ്കം കൌണ്ട് ഡൌൻ തുടങ്ങിക്കഴിഞ്ഞു

Share This:

Comments

comments