
Home News പ്രവാസികാര്യ വകുപ്പ് നിർത്തലാക്കിയ നടപടി പ്രവാസി സമുഹത്തോടുള്ള വെല്ലുവിളി : പ്രവാസി മലയാളി ഫെഡറേഷൻ.
id=":m0" class="hP" style="text-align: justify;" tabindex="-1">ജോസ് പനച്ചിക്കന്‍
പ്രവാസികളുടെ ഉന്നമനത്തിനായി പ്രത്യേകം രൂപവത്ക്കരിച്ച പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യമന്ത്രാലയത്തില്‍ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം പ്രവാസി സമുഹത്തോടുള്ള അവകണന തുറന്നു കാട്ടുന്ന നടപടിയാണെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ആരോപിച്ചു . പ്രവാസികളുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ പ്രത്യകം വകുപ്പ് തന്നെ നിലവിൽ വേണമെന്നിരിക്കെ നിലവിലുള്ള വകുപ്പ് നിർത്തലാക്കിയ നടപടി പ്രവാസി സമുഹത്തിനേറ്റ കനത്ത പ്രഹരമാണ്. പ്രവാസികളുടെ ക്ഷേമത്തിനായി മെച്ചപെട്ട രീതിയിൽ വകുപ്പ് ക്രമീകരിക്കുകയും, എംബസികളുമായി സഹകരിച്ചു പ്രവാസികൾ നേരിടുന്ന പ്രശനങ്ങൾ തീർപ്പ് കൽപ്പിക്കുന്നത്തിനുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. എക്കാലവും പ്രവാസികൾ ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങൾ മാറിമാറി വരുന്ന സർക്കാരികൾ അവഗണിക്കുകയാണ് പതിവ്. വിവിധ തൊഴിൽ പ്രശ്നങ്ങൾ, വ്യാജ റിക്രുട്ടുമെന്റ്, വിദേശ ജയിലുകളിൽ കഴിയുന്നവരുടെ മോചനം തുടങ്ങി പ്രവാസികൾ സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്തിക്കും , വിദേശകാര്യ മന്ത്രിക്കും നിവേദനം നൽകാൻ പ്രവാസി മലയാളി ഫെഡറേഷൻ തീരുമാനിച്ചു. ഗ്ലോബൽ . ഭാരവാഹികളായ കെ .വൈ. ഷമീര്‍ യൂസഫ് , പ്രിന്‍സ് പള്ളിക്കുന്നേല്‍ , ജോസ് പനച്ചിക്കന്‍, ജസി കാനാട്ട് , ലത്തിഫ് തെച്ചി, ഷൗക്കത്ത് പറമ്പി, ലയ്സി അലക്സ് എന്നിവർ അറിയിച്ചു.
Comments
comments