നടി രാധിക വിവാഹിതയാകുന്നു.

0
320
ജോണ്‍സണ്‍ ചെറിയാന്‍
ലാല്‍ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സിലൂടെ ശ്രദ്ധേയയായ രാധിക വിവാഹിതയാകുന്നു. ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ഉദ്യോഗസ്ഥനായ അഭില്‍ കൃഷ്ണയാണ് വരന്‍. ഫെബ്രുവരി 12ന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹം.
രാധിക തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇരുവീട്ടുകാരും യോജിച്ച് എടുത്ത തീരുമാനമാണ്. രാധികയുടെ സഹോദരന്‍ വഴിയാണ് അഭിലിന്റെ ആലോചന വരുന്നത്. വിയറ്റ്‌നാം കോളനിയില്‍ ബാലതാരമായാണ് രാധിക അഭിനയരംഗത്തെത്തുന്നത്. 2013ല്‍ പുറത്തിറങ്ങിയ അന്നും ഇന്നും എന്നും ആണ് അവസാനമായി അഭിനയിച്ചത്. 

Share This:

Comments

comments