പ്രിയങ്ക ചോപ്രക്ക് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് 2016.

0
348
style="text-align: justify;">പി.പി.ചെറിയാന്‍
ലാസ് വേഗസ് : 1975 ല്‍ ആരംഭിച്ച പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡിന് 42 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ഒരു ഇന്ത്യന്‍ സിനിമാ നടി അര്‍ഹയായി. ന്യൂ റ്റി.വി. സീരിസ് വിഭാഗത്തിലാണ് അവാര്‍ഡ്.
എ.ബി.സി. നെറ്റ് വര്‍ക്കിലൂടെ ജനഹൃദയങ്ങളെ സ്പര്‍ശിച്ച ക്വന്റിക്കൊ എന്ന റ്റി.വി. സീരിസിലെ അതുല്യ അഭിനയമാണ് പ്രിയങ്ക ചൊപ്രക്ക് അവാര്‍ഡ് നേടികൊടുത്തത്.
ജനുവരി ആറിന് മൈക്രോ സോഫ്റ്റ് തിയ്യറ്ററില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്തു. പ്രിയങ്ക ചോപ്രക്ക് നല്ല നടിക്കുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ ജോണ്‍ സ്റ്റമോസിനെ ഏറ്റവും നല്ല നടനായി തിരഞ്ഞെടുത്തു.
അമേരിക്കയില്‍ എത്തി ഒരു വര്‍ഷത്തിനുള്ളില്‍ ലഭിച്ച അംഗീകാരത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. മറ്റു രാജ്യങ്ങളില്‍ നിന്നും ത്തെിയ എന്നെപോലെയുള്ളവര്‍ക്ക് അംഗീകാരം നല്‍കുക വഴി അമേരിക്കയെകുറിച്ചുള്ള മതിപ്പ് വര്‍ദ്ധിച്ചിരിക്കുന്നു. അവാര്‍ഡ് ഏറ്റുവാാങ്ങിയതിന് ശേഷം പ്രിയങ്ക നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
2000 ല്‍ മിസ്സ് വേള്‍ഡ് സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ചോപ്രക്ക് നാഷ്ണല്‍ ഫിലിം അവാര്‍ഡ് ബെസ്റ്റ് ആക്ടറസ് അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് പ്രിയങ്ക. 1982 ജൂലായ 18ന് ബീഹാറിലായിരുന്ന പ്രിയങ്കയുടെ ജനനം.

Share This:

Comments

comments