ചോക്ലേറ്റ്.

0
1571
രാജി കൃഷ്ണകുമാര്‍
ഏറ്റവും പ്രീയപ്പെട്ടവർക്കു നാം നല്കുന്നതെപ്പൊഴും, നമുക്കേറ്റവും പ്രീയപെട്ടതു തന്നെയായിരിക്കും. കുഞ്ഞുങ്ങൾക്കേറ്റവും ഇഷ്ടം ചോക്ലേറ്റ് ആണു. അത് അമ്മയുടെ സ്നേഹവുംസ്വാദു ചേർത്ത് ഉണ്ടാക്കിയാലോ? അതിനു രസം കൂടും.. നിങ്ങളുടെ സന്തോഷവും, സംത്യപ്തിയും അതിലേറെ വർദ്ധിക്കും. അപ്പോൾ ഒരു ചോക്ലേറ്റ് ഉണ്ടാക്കാൻ റെഡി അല്ലേ?
രസകരമായ ചോക്ലേറ്റ്….(Tastey and healthy Home made chocolate) .
—————————————————————————————-
മൈദ – 100 ഗ്രാം
കൊകൊപൗഡർ – 100 ഗ്രാം
ബട്ടർ – 100 ഗ്രാം
പഞ്ചസാര – 100 ഗ്രാം
പാൽ – 1/2 ഗ്ലാസ്സ്
ചേരുവകൾ എല്ലാം മിക്സ് ചെയ്ത് അടുപ്പിൽ വച്ച് ഇളക്കുക.
ഉരുണ്ട് പാത്രത്തിൽ പിടിക്കാതെ ഒരു ഉരുളയായ് വരുമ്പോൾ,
അടുപ്പിൽ നിന്നിറക്കി ,ബട്ടർ തേച്ച് മയപ്പെടുത്തിയ പാത്രത്തിൽ പരത്തുക.
ആറുമ്പോൾ ചെറിയ സ്ക്വയറുകളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.

 

Share This:

Comments

comments