കറിവേപ്പില മഹത്വം.

0
1521
style="text-align: justify;">കാത്തു മാത്യൂസ്
നമ്മുടെ വീട്ടുമുറ്റത്ത് നാം ഓമനിച്ചു വളർത്തുന്ന ഏറെ ഔഷധഗുണങ്ങളുള്ള സസ്യമാണ് കറിവേപ്പില. സൌത്ത് ഏഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ചു ഇന്ത്യ യിലാണ് ഇതിന്റെ ഉത്ഭവം എന്ന് പറയപ്പെടുന്നു കറി വേപ്പിലയുടെ എല്ലാവിധ ഗുണങ്ങളും നമ്മുക്കപരിചിതമാണ് എങ്കിൽ കൂടി എല്ലാവരും തന്നെ മണവും രുചിയും നോക്കി മാത്രമാണ് മിക്ക കറികൾ ഉണ്ടാക്കുമ്പോഴും അതുപയോഗിക്കാറു പതിവ് .
കറിവേപ്പിലയുടെ ഗുണം ലഭിച്ചു കഴിഞ്ഞാൽ പിന്നെ കറിവേപ്പില പോലെ വലിച്ചെറിയപ്പെടും എന്ന ഒരു ചൊല്ല് കൂടി നിലവിലുണ്ട്.കറിവേപ്പിലയുടെ ഗുണങ്ങൾ എന്തെല്ലാമെന്നു അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്‌.
വൈറ്റമിന്‍ ‘എ’ വൈറ്റെമിന്‍ ‘ബി’, വൈറ്റമിന്‍ ‘സി’, ഫൈബര്‍, ആന്റി ഓക്‌സിഡന്റ്‌സ്, അയേണ്‍, അമിനോ ആസിഡ്, ഫോളിക് ആസിഡ്, ഫോസ്ഫറസ്, കാര്‍ബോ ഹൈഡ്രേറ്റ്‌സ്, മിനറല്‍സ് എന്നിങ്ങനെ ഒട്ടനവധി ഘടകങ്ങള്‍ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്.
ഉദരസംബന്ധമായ അസുഖങ്ങള്‍ക്കു കറിവേപ്പില അത്യുത്തമമാണെന്ന് ആയുര്‍വേദത്തില്‍ പറയപ്പെടുന്നു . നല്ല ദഹനത്തിനും വിശപ്പുണ്ടാകാനും വൈറ്റിമിന്‍ ‘എ’ യാല്‍ സമ്പുഷ്ടമായ കറിവേപ്പില നല്ലതാണ്. കൈടര്യാദി കഷായം ആയുര്‍വേദത്തില്‍ വളരെ പ്രസിദ്ധമാണ്.
ഇതുകൂടാതെസൌന്ദര്യ സംരക്ഷണത്തിനുംക്കൂടി കറിവേപ്പിലയുടെ മഹത്വം ഒന്ന് വേറെതന്നെ . തലമുടി വളരാനുള്ള ഔഷധങ്ങളിലും കറിവേപ്പിലയ്ക്ക് വലിയ സ്ഥാനമുണ്ട്. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചുകുളിക്കുന്നത് മുടി സമൃദ്ധമായി വളരുന്നതിനും മുടിയുടെ കറുപ്പ് നിറം സംരക്ഷിക്കുന്നതിനും സഹായകമാണ്.തലമുടി കൊഴിച്ചില്‍ തടയാന്‍ കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേചാൽ മതിയാവും ക .റിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിന് കുളിച്ചാല്‍ പേന്‍, ഈര്, താരന്‍ എന്നിവ നിശ്ശേഷം മാറിക്കിട്ടും.
വിറ്റാമിന്‍ എ കൂടുതല്‍ ഉള്ള കറിവേപ്പില കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു .ഇതു കൂടാതെ ഹൃദയപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിനും ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുന്നതിനും കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം നല്‍കുന്നതിനും കറിവേപ്പില സഹായകമാണ്.ദഹന ശക്തി വര്‍ദ്ധിപ്പിക്കാനും, ഉദര രോഗങ്ങള്‍ ശമിപ്പിക്കുവാനും കറിവേപ്പില അത്യുത്തമമാണ്‌.ആസ്ത്മ രോഗികള്‍ ഒരു തണ്ടു കറിവേപ്പിലയും അല്‍പ്പം പച്ചമഞ്ഞളും നന്നായി അരച്ച്‌ നെല്ലിക്കാ വലിപ്പത്തില്‍ നിത്യേന കഴിക്കുന്നത്‌ രോഗം ശമിക്കുവാന്‍ സഹായിക്കും
.കറിവേപ്പില അരച്ച്‌ പുളിച്ച മോരില്‍ കവിള്‍കൊള്ളുന്നത്‌ വായ്പുണ്ണിനെ ശമിപ്പിക്കും.. പാദസൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച് തുടര്‍ച്ചയായി മൂന്ന് ദിവസം കാലില്‍ തേച്ച് പിടിപ്പിക്കുക. ഉപ്പൂറ്റി വീണ്ടു കീറുന്നതും മാറിക്കിട്ടും.
ഇനി ഒന്ന് രണ്ടു പാചക കുറിപ്പുകൾ ആയാലോ ,
1 കറിവേപ്പില പേസ്റ്റ്
കറിവേപ്പില ഒരു കപ്പു
ഒരു ചെറിയ സവാള
ഒരു പച്ചമുളക്
ഒരു ചെറിയ കഷണം ഇഞ്ചി ഒരു വെളുത്തുള്ളി അല്ലി
,ഉപ്പു പാകത്തിന്
മുകളില് കാണുന്നവ നല്ലതുപോലെ അരച്ച് എടുക്കുക ,അതിനു ശേഷംഅരചെടുത്തവയിൽ ചെരുനാരങ്ങ പിഴിഞ്ഞത് ചേര്ക്കുക ,ഇഡലിയുടെയും ദോശയുടെയും കൂടെ കഴിക്കാൻ ഒരു ഉത്തമ കൂട്ട് കറി പേസ്റ്റ് റെഡി കഴിക്കു്പോൾ ഒരു സ്പൂണ്‍ നെയ് കൂടി ചേർത്താൽ ബഹു രുചിയുമായിരിക്കും
2 മോരു കുബളങ്ങ കറി
മോര് രണ്ട് കപ്പു
അല്ലെങ്കിൽ കട്ട തൈര് ഒരു കപ്പു കുബളങ്ങ മുറിച്ചു കഷണങ്ങൾ ആക്കി യത് രണ്ടു കപ്പു
പച്ച മുളക് രണ്ടെണ്ണം
കറിവേപ്പില രണ്ടോ മൂന്നോ തണ്ട്
ചെറിയ ഉള്ളി മൂന്നു
ഒരു ചെറിയ കഷണം ഇഞ്ചി
ഒരു വെളുത്തുള്ളി അല്ലി
ചെറിയ ജീരകം കാൽ ടീസ്പൂണ്‍ ടീസ്പൂണ്‍
മല്ലിപൊടി കാൽ ടീസ്പൂണ്‍
കുരുമുളകുപൊടി കാൽ ടീപൂണ്‍
ഉലുവ കാൽ ടീസ്പൂണ്‍
കായം ഒരു കാൽ ടീസ്പൂണ്‍ എന്നാ പാചകത്തിന്
ഉപ്പുമഞ്ഞൾ കുബളങ്ങ വേവിക്കുമ്പോൾ
മഞ്ഞള്പൊടി കാൽ ടീസ്പൂണ്‍
തേങ്ങചിരവിയത് അരകപ്പ് ,
തേങ്ങ ചിരവിയതും ജീരകം ഇഞ്ചി വെളുത്തുള്ളി മല്ലിപൊടിയും കുഞ്ഞുള്ളിയും ചേർത്ത് മയത്തിൽ അരച്ചെടുക്കുക ,ഒരു സ്പൂണ്‍ എണ്ണ ഒഴിച്ച് കടുകുപൊട്ടി കഴിഞ്ഞാൽകറിവേപ്പിലയും അരചെടുത്ത തേങ്ങാ കൂട്ടിനെയും മറ്റും അതിലേക്കു ഇട്ടുമൂപ്പിക്കുക പിന്നീട് പച്ചമുളകും മഞ്ഞളും ഉപ്പും ചേര്ത്തുവേവിച്ചു വെച്ച കുബളങ്ങ കഷണങ്ങളെ അതിലേക്കു ചേര്ക്കുക ,ചൂടൊന്നു ആറിയതിനു ശേഷം കട്ടതൈര് ഒന്ന് ഉട ച്ചതിനു ശേഷം അതിലേക്കു ചേര്ക്കുക ഒന്ന് ചൂടാക്കിയാൽ മാത്രം മതിതിളയ്ക്കരുത്
രണ്ടു വിധത്തിൽ ചെയ്യാം കടുക്പൊട്ടിച്ചതിനുശേഷം അരപ്പുകൾ ഇട്ടു മോര് ഒഴിച്ച് ഒന്ന് ചൂടാക്കിയതിനുശേഷം വേവിച്ചു വെച്ച കുബളങ്ങ ഇട്ടു എടുത്താലും മതി .ഒത്തിരി വെള്ളം പോലെ ആവരുത് എന്ന് മാത്രം .മോര് ഒഴിച്ചുങ്കഴിഞ്ഞാൽ തിളയ്ക്കരുത് ,തവിയിൽ നിന്നും ആവി വരുന്ന പരുവത്തിൽ സ്റ്റൊ വ്വ് ഓഫാക്കണം ,ഉപ്പു കുബളങ്ങ വേവിക്കുമ്പോൾ ഇട്ടാൽ മതി . ഇനി മോര് കാചിയതിയത് ശേഷവും മാത്രമേ ഉപ്പു ചെര്ക്കാവൂ . പിരിഞ്ഞു പോവാതിരിക്കാൻ വേണ്ടിയാണത്
ഒരു കാര്യം കൂടി കൂടുതൽ നാൾ ഫ്രിഡ്ജിൽ കറിവേപ്പില കൂടുതൽ കാലം സൂക്ഷിക്കാൻ കഴിയില്ല മറുനാടൻ മലയാളികളായ ചിലര്ക്ക് അതെ പ്പോഴും സുലഭമായി കിട്ടുകയുമില്ല . അതിനൊരു വഴിയുണ്ട് ,സുലഭമായി കറിവേപ്പില ലഭിക്കുന്ന സന്ദർഭത്തിൽ വാങ്ങിക്കോണ്ടുവന്ന കറിവേപ്പിലയെ നല്ല പച്ചവെള്ളത്തിൽ കഴുകി വെള്ളം തുടച്ചു എടുക്കുക പരന്ന പ്രതലത്തിൽവെച്ച് നല്ല തുപോലെ ഉണക്കി എടുക്കുക ഈ മൊത്തം കറിവേപ്പിലയെ കേടാവാതെ സൂക്ഷിക്കണമെങ്കിൽ ആവശ്യമുള്ള എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചതിനുശേഷം ഈ കറിവേപ്പിലയെ ഇട്ടു മൂപ്പിച്ചുകോരുക തണുത്തതിനുശേഷം കുപ്പികളല ടച്ചുഭദ്രമായിഫ്രിഡ്ജിൽസൂക്ഷിച്ചുവെക്കാവുന്നതാണ്പിന്നീട് ആവശ്യാർത്ഥംഎടുത്തുകറികളിൽ ഉപയോഗിക്കാം”
നിങ്ങൾക്കറിയാവുന്നഎളുപ്പമാർഗങ്ങൾഇതിന്റെകമന്റ് ഭാഗത്തില് ദയവായിഇട്ടാലുംഞാനും അറിയട്ടെ ഇത്ര അമൂല്യമായ കറിവേപ്പിലയെ ആണ് നമ്മൾ പലപ്പോഴും എടുത്തു കളയുന്നത് ഇനിയതു പാടില്ല ആരോഗ്യപരിപാലനത്തില്വേകറി പ്പിലയുടെമഹത്വം വിലയിരുത്താതെ വയ്യ.

Share This:

Comments

comments