ഹില്ലരിയുടെ തിരഞ്ഞെടുപ്പു പ്രചരണം- ബില്‍ ക്ലിന്റന്‍ രംഗത്ത്.

0
698
പി.പി.ചെറിയാന്‍
ന്യൂഹാംപ്ഷയര്‍ : 2016 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കിയ ഹില്ലരി ക്ലിന്റന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിന് പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ഔദ്യോഗീകമായി ഇന്ന് തുടക്കം കുറിച്ചു.
രണ്ടു തവണ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്‍ പ്രചരണ രംഗത്തിറങ്ങിയതോടെ ഹില്ലരി ക്യാമ്പ് കൂടുതല്‍ സജ്ജീവമായി. പ്രസിഡന്റ് ഒബാമയുടെ പിന്തുണ നേരത്തെ ഉറപ്പാക്കിയ ഹില്ലരി മാര്‍ച്ചില്‍ നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ അനായാസ വിജയം നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.
ഇന്ന് ന്യൂഹാംപ്ഷയര്‍ കമ്മ്യൂണിറ്റി കോളേജില്‍ നടന്ന തിരഞ്ഞെടുപ്പു പ്രചരണ യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിന് ഏറ്റവും അനുയോജ്യയായ സ്ഥാനാര്‍ത്ഥി ഹില്ലരിയാണെന്ന് ക്ലിന്റല്‍ വ്യക്തമാക്കി.
അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചക്കും, സുരക്ഷിതത്വത്തിനും ഹില്ലരി മുന്നോട്ടു വച്ചിരിക്കുന്ന പദ്ധതിയില്‍ കാലാനുസൃതവും, പ്രായോഗികവുമാണെന്ന് ക്ലിന്റന്‍ പറഞ്ഞു.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രംബിന്റെ ആരോപണങ്ങളെകുറിച്ചു തികച്ചും നിശ്ശബ്ദത പാലിച്ച ക്ലിന്റന്‍ ഹില്ലരിക്കെതിരെ ശക്തനായ എതിരാളിയെ കണ്ടെത്തുന്നതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരാജയപ്പെട്ടതായി ചൂണ്ടികാട്ടി.
ക്ലിന്റന്‍ ദമ്പതിമാരുടെ മകള്‍ ചെല്‍സിയ ക്ലിന്റനും തിരഞ്ഞെടുപ്പു രംഗത്ത് സജ്ജീവമായി പ്രവര്‍ത്തിക്കുന്നു.

9

Share This:

Comments

comments