നാമം എക്സലൻസ് അവാർഡ്‌ നൈറ്റ്‌: ഒരുക്കങ്ങൾ ആരംഭിച്ചു.

0
599
style="text-align: justify;">വിനീത നായർ
ന്യുജേഴ്‌സി : തികച്ചും വ്യതസ്തമായ പരിപാടികളുമായി നാമം എക്സലൻസ് അവാർഡ്‌ നൈറ്റ്‌ അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി പ്രോഗ്രാം കണ്‍വീനർ സജിത് കുമാർ അറിയിച്ചു.
നാമത്തിന്റെ സ്ഥാപകനും ചെയർമാനുമായ മാധവൻ ബി നായരും പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പിയും നേതൃത്വം നല്കുന്ന അവാർഡ്‌ നിശ, ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയൽ ആൽബെർട്ട് സ്‌ പാലസിൽ 2016 മാർച്ച്‌ 19 വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ ഉന്നത വ്യക്തികളും, സംഘടന നേതാക്കളും, സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന വിപുലവും വർണ്ണാഭവുമായ ചടങ്ങിൽ വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിക്കുകയും സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന പ്രഗത്ഭരെയാണ് നാമം എക്സലൻസ് അവാർഡുകൾ നല്കി ആദരിക്കുന്നത്.
പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ കൊമേഡിയനായ രാജീവ്‌ സത്യാൽ അവതരിപ്പിക്കുന്ന ഹാസ്യ പരിപാടി അവാർഡ്‌ നിശയിലെ ഒരു പ്രധാന ആകർഷണമായിരിക്കും.
മുൻ വർഷങ്ങളിലെന്നപോലെ ഇക്കുറിയും പ്രൊഫഷണൽ കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്ത-സംഗീത പരിപാടികൾ ഉണ്ടാകും. അവാർഡ്‌ നൈറ്റിനോടനുബന്ധിച്ച് കാണികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആകര്‍ഷകമായ പരിപാടികളും സമ്മാനദാനവും, കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ തുടങ്ങി പുതുമ നിറഞ്ഞതും പകിട്ടാര്‍ന്നതുമായ പരിപാടികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചടങ്ങിൽ വെച്ച് നാമത്തിന്റെ സുവനീര്‍ പുറത്തിറക്കും.
നാമം പ്രവര്‍ത്തകര്‍ വിവിധ കമ്മിറ്റികളിലായി ചടങ്ങിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.

Share This:

Comments

comments