രാജി കൃഷ്ണകുമാര്‍
റോബസ്റ്റ് പഴം = 3 എണ്ണം ( നന്നായി പഴുത്തത്)
പഞ്ചസാര – 200 ഗ്രാം
പാല് – 250 മി.ലി(തിളപ്പിച്ചാറിയത്)
കണ്ടന്‍സ്ഡ് മില്‍ക് – 200 മി. ലി
വിപ്പിങ്ങ് ക്രീ = 8 സ്പൂണ്‍
റോബസ്റ്റ് പഴം മിക്സിയില്‍ നന്നായടിക്കുക.പാലും പഞ്ചസാരയും ചേര്‍ത്ത് അടിച്ച് സോഫ്റ്റാക്കുക.ഇതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക് ചേര്‍ക്കുക.വിപ്പിങ്ങ് ക്രീം അടിച്ചു പതപ്പിക്കുക. ഇത് പഴം മിക്സിലേക്ക് ചേര്‍ത്ത് ഒന്നുകൂടി നന്നായി അടിക്കുക.
ഫ്രീസറില്‍ വച്ച് തണുപ്പിക്കുക.
സെറ്റാകുമ്പോള്‍ ഫ്രീസറില്‍ നിന്നെടുത്ത് ഒന്നുകൂടെ അടിച്ച് പതപ്പിച്ച് വീണ്ടും ഫ്രീസറില്‍ വച്ച്, ഉപയോഗിക്കാം.
ഉണ്ടാക്കാനെളുപ്പവും, കഴിക്കാന്‍ രുചിപ്രദവുമായ ഈ ഐസ്ക്രീം ഒരുപ്രാവശ്യം ഉണ്ടാക്കിയാല്‍ വീണ്ടും വീണ്ടും ഉണ്ടാക്കാന്‍ തോന്നും.