നീര്‍മാതളം (കവിത)

0
997
രാജി കൃഷ്ണകുമാര്‍
അന്ധകാരത്തെ കൂട്ടുപിടിച്ചു
നടന്ന വഴിത്താരയില്‍
പ്രകാശത്തിന്റെ നീര്‍മാതളം
ഒരിക്കലും പൂത്തിരുന്നില്ല
വെണ്‍പതാകകള്‍ പാറുന്ന
കരിങ്കല്‍ കോട്ടയില്‍
വിജയത്തിന്റെ പടവുകള്‍
ഏറെ മുകളിലായിരുന്നു
ഉഷ്ണത്തീ വമിക്കുന്ന
വരണ്ട ഊര്‍വ്വിയില്‍
പ്രതീക്ഷയുടെ ഹരിതാഭം
എത്താക്കൊമ്പായിരുന്നു
കരിനാഗമിഴയുന്ന
നാഗത്തറയില്‍
മോക്ഷത്തിന്റെ ദ്രംഷ്ടകള്‍
ഇളകിയിരുന്നു
എങ്കിലും
കാത്തു നില്‍ക്കുമീ പെണ്ണിന്റെ
കണ്ണുകളില്‍ കനവിന്റെ കനലുകള്‍
കത്തിയെരിയാറുണ്ടായിരുന്നു…

Share This:

Comments

comments