കൊച്ചി മെട്രോയുടെ ആദ്യ കോച്ചുകള്‍ കെ.എം.ആര്‍.എല്ലിനു കൈമാറി.

0
875
style="text-align: justify;">ജയന്‍ കോന്നി
ഹൈദരാബാദ്  : കൊച്ചി മെട്രോയുടെ ആദ്യ കോച്ചുകള്‍ കെഎംആര്‍എല്ലിനു കൈമാറി. ഹൈദരാബാദിലെ ശ്രീസിറ്റിയില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോക്കായി അല്‍സ്റ്റോം നിര്‍മിച്ച കോച്ചുകള്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവാണ് കൈമാറിയത്. ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ഹൈബി ഈഡല്‍, കെ.വി.തോമസ് എംപി, കൊച്ചി മെട്രോ മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജി തുടങ്ങിയവര്‍ പങ്കെടുത്തു. കോച്ചുകള്‍ റോഡുമാര്‍ഗം കേരളത്തിലേയ്ക്ക് പുറപ്പെട്ടു.

Share This:

Comments

comments