
Home News ജനുവരി ഒൻപതിന് അന്താരാഷ്ട്ര പ്രവാസി ദിനമായി ആചരിക്കാൻ പ്രവാസി മലയാളി ഫെഡറേഷൻ തീരുമാനിച്ചു.
ജോസ് പനച്ചിക്കന്‍ (ഗ്ലോബല്‍ കോഡിനെറ്റര്‍)
വിയന്ന : പ്രവാസി ദിനം . 1915 ജനുവരി 9ന് സൗത്ത് ആഫ്രിക്കയിൽ നിന്നും മഹാത്മാ ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന്റെ ഓർമ്മപ്പെടുത്തലായാണ് എല്ലാ വർഷവും ജനുവരി 9 പ്രവാസി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്.
പിറന്ന നാട്ടില്‍ നിന്നും അന്യദേശങ്ങളില്‍ എത്തിപ്പെട്ട ലക്ഷകണക്കിന് ആളുകള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ജനുവരി ഒന്‍പതിന് അന്താരാഷ്ട്ര പ്രവാസി ദിനമായി ആചരിക്കാന്‍ പ്രവാസി മലയാളി ഫെഡറേഷന്‍ തീരുമാനിച്ചു. അവഗണനയുടെ നോവുംപേറി വിദേശത്തു കഴിയുന്ന ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ മാറിമാറി വരുന്ന അധികാരികള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് വാസ്തവം. കാലാകാലങ്ങളില്‍ പ്രവാസി ഭാരതീയ ദിവസ് പോലെ പ്രവാസികള്‍ക്കായി സമ്മേളിക്കുന്ന പല പരിപാടികള്‍ പോലും പ്രഹസനമായി തീരുകയാണ് പതിവ്. വിവിധ കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്ന് തിരിച്ചെത്തുന്നവരുടെ ഒഴുക്ക് വളരെയധികം വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്. ഗള്‍ഫ് മേഖലയിലെ നിതാഖത്ത് നിയമം കൊണ്ട് ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് പുനരധിവാസം പോലും ഈ കാലയളവില്‍ സാധ്യമായിട്ടില്ല. വിദേശത്തെ നഴ്‌സിങ് മേഖലയിലെ അനിശ്ചിതാവസ്ഥക്ക് മാറ്റം വരുത്തുവാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല.
പ്രവാസികളുടെ എക്കാലത്തെയും സ്വപ്നമായ വോട്ടവകാശം നടപ്പിലാക്കുവാന്‍ നാളിതുവരേയും സാധ്യമായിട്ടില്ല. അടിക്കടി നിരക്ക് വര്‍ദ്ധിപ്പിക്കുന്ന വിമന കമ്പനികളാണ് പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിവിധ സീസണുകളുടെ പേര് പറഞ്ഞു അടിക്കടി നിരക്ക് വര്‍ദ്ധിപ്പിച്ചു വിമാനകമ്പനികള്‍ മത്സരിക്കുമ്പോള്‍ അധികാരികള്‍ എല്ലായ്‌പ്പോഴും മൗനം പാലിക്കുകയാണ് പതിവ്. കേരളത്തില്‍ നിന്ന് 25 മുതല്‍ 30 ലക്ഷം വരെ മലയാളികള്‍ അന്യനാടുകളിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക് ഇതില്‍ 20 ലക്ഷം പേരെങ്കിലും ഗള്‍ഫ് നടുകളിലാണ് ജീവിക്കുന്നത്. പ്രവാസികളുടെ അവകാശങ്ങള്‍ക്കായി ശക്തമായി പ്രതികരിക്കാനും, അവരുടെ ഇടയില്‍ ജീവകാരുണ്യ, സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുവാനും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മിറ്റി തീരുമാനിച്ചു.
അതിന്റെ ഭാഗമായി ജനുവരി ഒന്‍പതിന് പ്രവാസി ദിനമായി സംഘടനയുടെ ഗ്ലോബല്‍, നാഷണല്‍ കമ്മിറ്റികള്‍ അതാതു രാജ്യങ്ങളില്‍ ആചരിക്കുവാനും തീരുമാനിച്ചതായി ഗ്ലോബല്‍ ഭാരവാഹികളായ കെ.വൈ. ഷമീര്‍ യൂസഫ് (ഗ്ലോബല്‍ ഡയറക്ടര്‍), പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഗ്ലോബല്‍ ചെയര്‍മാന്‍), ജോസ് പനച്ചിക്കന്‍ (ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍) ലത്തീഫ് തെച്ചി (ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി)ജെസ്സി കാനാട്ട് (ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍)എന്നിവര്‍ അറിയിച്ചു.


Comments
comments