
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
ദോഹ : മാനവ ഐക്യവും സാമൂഹ്യ സൗഹാര്‍ദ്ധവും ഉദ്‌ഘോഷിച്ച് തെരഞ്ഞെടുത്ത ഗാനങ്ങള്‍ കോര്‍ത്തിണക്കി മീഡിയ പഌും ഫ്രെയിം വണ്‍ മീഡിയയും സംയുക്തമായി സംഘടിപ്പിച്ച വെല്‍ക്കം 2016 എന്ന സംഗീത പരിപാടി ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ അശോകാ ഹാളില്‍ തിങ്ങി നിറഞ്ഞ സഹൃദയര്‍ക്ക് അവിസ്മരണീയമായ അനുഭവമായി. കേരളത്തിന്റെ ചരിത്രവും പാരമ്പര്യവും വിളിച്ചോതിയ ഗാനങ്ങള്‍ മനുഷ്യ മനസുകളില്‍ സ്‌നേഹത്തിന്റേയും സൗഹാര്‍ദ്ധത്തിന്റേയും സന്ദേശങ്ങള്‍ വിരിയിച്ചപ്പോള്‍ നഷ്ടപ്പെട്ട ഒരുമയുടെ വീണ്ടെടുപ്പ് മാത്രമേ പ്രശ്‌നത്തിന് പരിഹാരമുളളൂവെന്ന് സദസ്സ് തിരിച്ചറിഞ്ഞു. സംഗീതം മനസുകളെ തരളിതമാക്കുകയും മാനവ സൗഹാര്‍ദ്ധത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തപ്പോള്‍ കുഞ്ഞുണ്ണി മാഷിന്റെ അനശ്വരങ്ങളായ ഒന്നായാല്‍ നന്നായി, നന്നായാല്‍ ഒന്നായി എന്ന വരികള്‍ പുതുവല്‍സര പ്രതിജ്ഞയായി സദസ്സൊന്നടങ്കം ഏറ്റു പറഞ്ഞപ്പോള്‍ മതജാതി രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം മാനവികതയുടേയും ഐക്യത്തിന്റേയും സന്ദേശമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന തിരിച്ചറിവാണ് ഏവരിലും ഉണ്ടായത്. മീഡിയ പ്‌ളസ് സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ലഹരിയുടെ ഇരുണ്ട ലോകത്തേക്ക് ഇഴഞ്ഞു കൊണ്ടല്ല നന്മയുടെ സന്ദേശം പ്രസരിപ്പിച്ചുകൊണ്ടാണ് പുതുവര്‍ഷത്തെ നാം വരവേല്‍ക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. നാം മനുഷ്യര്‍ നാമൊന്ന് എന്ന കാഴ്ചപ്പാടിലേക്ക് നാം മാറുമ്പോള്‍ ലോകത്ത് ശാന്തിയും സമാധാനവും കളിയാടുമെന്ന് സദസ്സ് പ്രത്യാശ പ്രകടിപ്പിച്ചു. സന്ദേശ പ്രധാനങ്ങളായ ഗാനങ്ങളോടൊപ്പം പ്രവാസത്തിന്റെ നൊമ്പരങ്ങളില്‍ ചാലിച്ച ഗാനങ്ങളും ആഘോഷപ്പാട്ടുകളുമായപ്പോള്‍ സദസ്സൊന്നടങ്കം ആസ്വാദനത്തിന്റെ പാരമ്യതയിലെത്തി കയ്യടിച്ചും നൃത്തം ചവിട്ടിയും കലാകാരന്മാരെ പ്രോല്‍സാഹിപ്പിച്ചു.
1977 ല്‍ പുറത്തിറങ്ങിയ മിനിമോള്‍ എന്ന മലയാള ചലചിത്രത്തിനുവേണ്ടി ശ്രീകുമാരന്‍ തമ്പി രചിച്ച് ജി.ദേവരാജന്‍ സംഗീതം പകര്‍ന്ന് ഡോ. കെ.ജെ.യേശുദാസ് പാടി അനശ്വരമാക്കിയ കേരളം കേരളം കേളികൊട്ടുയരുന്ന കേരളം എന്ന ഗാനത്തോടുകൂടിയാണ് മൂന്ന് മണിക്കൂര്‍ നീണ്ട സംഗീത വിരുന്ന് തുടങ്ങിയത്. മലയാളി മനസ്സില്‍ ഗൃഹാതുരത്വവും സാമൂഹ്യ സൗഹാര്‍ദ്ധത്തിന്റെ അലയൊലികളുമുയര്‍ത്തിയ ആ ഗാനം ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രകൃതി സൗന്ദര്യവും പാരമ്പര്യവും സദസ്സിനെ ഓര്‍മിപ്പിച്ചു. തുടര്‍ന്ന് വന്ന തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി ഉണരുന്ന നാട് എന്ന ഗാനം കേരളത്തിന്റെ മതേതര സൗഹാര്‍ദ്ധവും മൈത്രിയും അടിവരയിടുന്നതായിരുന്നു. മദ്യവും മയക്കുമരുന്നുകളും കൂടുംബ ബന്ധങ്ങളെ തകര്‍ക്കുകയും സ്ത്രീകളെ വഴിയാധാരമാക്കുകയും ചെയ്യുന്നതിനെതിരെയുള്ള നാടന്‍ പാട്ടുകള്‍ കുടുബബന്ധത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തി. ഇന്ത്യന്‍ മതേതരത്വത്തിന്റേയും ദേശീയതയുടേയും ഔന്നിത്യം ഉദ്‌ഘോഷിക്കുന്ന ദേശീയ ഗാനത്തോടെ സംഗീത വിരുന്നിന് തിരശ്ശീല വീണപ്പോള്‍ സംഗീത സായാഹ്നം സാര്‍ഥകമായ സന്തോഷത്തിലായിരുന്നു സംഘാടകരും സദസ്സും സാമൂഹ്യ സൗഹാര്‍ദ്ധത്തിനായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ എല്ലാവരും തയ്യാറാവണമെന്നും നാം ജീവിക്കുന്ന കാലത്ത് ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ കള്‍ചറല്‍ പ്രസിഡണ്ട് കെ. ഗീരീഷ് കുമാര്‍ പറഞ്ഞു. കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി പരിപാടിയുമായി സഹകരിച്ച മന്‍ഹല്‍ ഗ്രൂപ്പ്, ഖത്തര്‍ ഏഷ്യാ ഡവലപ്‌മെന്റ്, ഫയര്‍ ഫ്‌ളോ ടെക്‌നിക്കല്‍ സര്‍വീസസ് ആന്റ് ട്രേഡിംഗ്, സ്റ്റാര്‍ കാര്‍ ആക്‌സസറീസ് എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. മന്‍ഹല്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ റബീല്‍ റഹ്മാന്‍, ഖത്തര്‍ ഏഷ്യാ ഡവലപ്‌മെന്റ് സി.ഇ.ഒ. സി.പി.എ. ജലീല്‍, ഫയര്‍ ഫ്‌ളോ ടെക്‌നിക്കല്‍ സര്‍വീസസ് ആന്റ് ട്രേഡിംഗ്, മാനേജിംഗ് ഡയറക്ടര്‍ ഒ.സജീവ്, സ്റ്റാര്‍ കാര്‍ ആക്‌സസറീസ് മാനേജിംഗ് ഡയറക്ടര്‍ നിയമത്തുല്ല കോട്ടക്കല്‍ എന്നിവര്‍ ഉപഹാരം സ്വീകരിച്ചു. സംസ്‌കൃതി ജനറല്‍ സെക്രട്ടറി കെ.കെ. ശങ്കരന്‍, ദോഹാ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഷീലാ ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഫ്രയിം വണ്‍ മീഡിയ മാനേജര്‍ ഇ.പി. ബിജോയ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്പീഡ്‌ലൈന്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ്, ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ. എല്‍. ഹാഷിം, മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കേരളത്തിനകത്തും പുറത്തും നിരവധി സ്റ്റേജ് ഷോകളിലൂടെ ആസ്വാദകര്‍ക്ക് പ്രിയങ്കരരായ സജില സലീം, മന്‍സൂര്‍, ദോഹയിലെ ഗായക നിരയില്‍ നിന്നും മുഹമ്മദലി വടകര, ഷക്കീര്‍ പാവറട്ടി, വിനോദ്, ഹാദിയ സക്കരിയ്യ, നൗഷി എന്നിവരാണ് തെരഞ്ഞെടുത്ത ഗാനങ്ങളിലൂടെ സംഗീത നിശ അവിസ്മരണീയമാക്കിയത്. ഷറഫുദ്ധീന്‍ തങ്കയത്തില്‍, മുഹമ്മദ് റഫീഖ്. ടി, അഫ്‌സല്‍ കിളയില്‍, സൈദ് അലവി അണ്ടേക്കാട്, സിയാഹുറഹ്മാന്‍ മങ്കട, ഷബീറലി കൂട്ടില്‍, കാജാ ഹുസ്സന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി
ഫോട്ടോ : വെല്‍ക്കം 2016 ന്റെ ഭാഗമായി നടന്ന മാനവ ഐക്യ പ്രതിഞ്ജ.
Comments
comments