അന്താരാഷ്ട്ര ക്യാന്‍സര്‍ സമ്മേളനത്തില്‍ മലയാളി ഡോക്ടര്‍മാര്‍ക്ക് അംഗീകാരം.

0
892
style="text-align: justify;"> ജയന്‍ കോന്നി
തിരുവനന്തപുരം  : സിംഗപ്പൂരില്‍ നടന്ന അന്താരാഷ്ട്ര ക്യാന്‍സര്‍ രോഗ വിദഗ്ധരുടെ സമ്മേളനമായ എസ്‌മോ ഏഷ്യാ 2015ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ രോഗ വിഭാഗം ഡോക്ടര്‍മാര്‍ക്ക് അംഗീകാരം. മജ്ജയില്‍ വരുന്ന ക്യാന്‍സര്‍ രോഗമായ മള്‍ട്ടിപ്പിള്‍ മയിലോമ ബാധിച്ച് പൂര്‍ണ്ണമായും ചലനശേഷി നഷ്ടപ്പെട്ട രോഗികള്‍ ഈ ആശുപത്രിയിലെ റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങിയ ചികിത്സകള്‍ക്കു ശേഷം പരസഹായമില്ലാതെ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിച്ചേരുന്നത് അപൂര്‍വമായ വിജയമാണെന്ന് ലോകത്തിലെ തന്നെ വിദഗ്ധര്‍ ഈ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ രോഗ വിഭാഗം രണ്ടാം യൂണിറ്റ് മേധാവിയും അസോസിയേറ്റ് പ്രഫസറുമായ ഡോ. അരവിന്ദ് എസ്. ആനന്ദാണ് മള്‍ട്ടിപ്പിള്‍ മയിലോമ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. ഈ വിഭാഗത്തിലെ തന്നെ സീനിയര്‍ റെസിഡെന്റായ ഡോ. പി.എസ്. ശബരിനാഥ്, റെസിഡന്റായ ഡോ. വിപിന്‍ ജോര്‍ജ് എന്നിവര്‍ വന്‍കുടല്‍ രോഗത്തെപറ്റിയുള്ള പഠനത്തിന്റെ പോസ്റ്റര്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിച്ചു. യൂറോപ്യന്‍ സൊസൈറ്റി ഓഫ് മെഡിക്കല്‍ ഓങ്കോളജിയുടെ ആഭിമുഖ്യത്തില്‍ നടന്ന കാന്‍സര്‍ രോഗ വിദഗ്ധരുടെ ഈ സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നു നാലു പ്രബന്ധങ്ങളാണു തെരഞ്ഞെടുത്തത്.

Share This:

Comments

comments