2016- ഫോക്കാനയ്ക്ക് പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ്.

0
597
style="text-align: justify;"> ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ്­ കടന്നുപോയത് ഇനി വരാന്‍ പോകുന്നതും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ്­. വീണ്ടും കാനഡയില്‍ ഒത്തുകൂടുകയാണ്­ ഫൊക്കാനയുടെ കണ്‍വന്‍ഷനിലൂടെ. പ്രവര്‍ത്തനങ്ങലുടെ വര്‍ഷമാണ് ഇത്. നിരവധി പരിപാടികള്‍ നമുക്കു സംഘടിപ്പിക്കുവാന്‍ സാധിച്ചു. കര്‍മ്മബോധമുള്ള ഒരു ഭരണസമിതിയും അതിന്റെ ഇച്ഛാശക്തിയുമാണ് അതിന്റെ കരുത്ത്. ജാതി മതഭാദേ കൂടാതെ എല്ലാ അംഗ സംഘടനകളെയും അവരുടെ ശക്തിയും മനസ്സും സമുചിതമായി സ്വരൂപിച്ചുമാണ് ഈ നേട്ടം നാം കൈവരിച്ചത്.
യുവജനങ്ങളെയും വനിതകളേയും കുട്ടികളേയും കൂടെക്കൂട്ടാന്‍ സാധിച്ചു. അവരുടെ അപരിമേയമായ ശക്തിയും ആവേശവും വേണ്ട വിധത്തിന്‍ ഉപയോഗിക്കുവാന്‍ സാധിച്ചതാണ് മറ്റൊരു വിജയം. നാം ഇതുവരയും എന്തു ചെയ്യതു, എന്തു നേടി, നമ്മുടെ പ്രസക്തി, ശക്തി ഒക്കെ ആധികാരികമായി പറയുവാന്‍ ഓരോ ദിവസവും വാര്‍ത്തകളിലൂടെ നമുക്ക് സാധിച്ചു.
ഫൊക്കാനാ വെറുതേ ഒന്നും പറയില്ല. വെറുതേ ഒന്നിനും പണം മുടക്കാറുമില്ല .നമ്മുടെ പ്രധാന ലക്ഷ്യമായ ജീവകാരുണ്യ പ്രവര്‍ത്തനം മറ്റാര്‍ക്കും പകര്‍ത്താനോ അതികരിക്കുവാനോ ആര്‍ക്കും ആയിട്ടുമില്ല.കേരളത്തില്‍ നാളിതുവരെ നാം നടത്തിയ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും നമ്മള്‍ വിതരണം ചെയ്യത സഹായങ്ങളും മറ്റു പരിപാടികളും എന്നും സ്മരണീയവും മാതൃകയുമാണ്.
വിദ്യാഭ്യാസ സഹായം,വിവാഹസഹായം,ആതുരശുശ്രുഷയ്ക്കുള്ള സഹായം തുടങ്ങിയ എന്നും അഭിമാനകരവും പുണ്യവുമായ പ്രവര്‍ത്തനങ്ങളാണ് അവ. കൂടാതെ സര്‍ക്കാരിന്റെ പല പദ്ധതികളില്‍ സഹകരിച്ചും അല്ലാതെ സ്വതന്ത്രവുമായും ഭവനരഹിതരായവര്‍ക്ക് അനേകം വീടുകളും നല്കുവാനും സാധിച്ചു . വളരെ ജനകീയമായ ഒരു പദ്ധയായിരുന്നു പല പദ്ധതികളില്‍ കു­ടി ആണ് സാധിച്ചത് .
2016ജൂലൈയില്‍ കാനഡയില്‍ നടക്കുവാന്‍ പോകുന്ന കണ്‍വെഷന്റെ മുന്നോടിയായി കണ്‍വെഷന്‍ കിക്കോഫ് വളരെ നേരത്തെ തുടങ്ങുവാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു ഈ പുതുവര്‍ഷക്കാലം നമ്മളുടെ ചരിത്രത്തില്‍ അവിസ്മരണീമായിരിക്കും. ഫൊക്കാനയുടെ കൊടക്കൂറ കുറെക്കൂടി ഉയരത്തില്‍ പാറിക്കളിയ്ക്കും.
നിരവധി പദ്ധികള്‍ നാം ആവിഷ്­ക്കരിച്ചു നടപ്പിലാക്കിക്കഴിഞ്ഞു. നമുക്കു ഇനിയും വളരെ ദൂരം നടക്കാനുണ്ട്. . നമ്മുടെ അര്‍ത്ഥപൂര്‍ണ്ണമായ ആ സഞ്ചാരത്തിനു ഈ പുതു വര്‍ഷം ഒരു പാതയൊരുക്കലാണ്. ഈ പാതയോരുക്കലിനും തുടര്‍ന്നുള്ള ഫൊക്കാനയുടെ എല്ലാ വിജയങ്ങള്‍ക്കും ഫൊക്കാന അംഗ സംഘടനകളുടെ പിന്തുണ ആവശ്യമാണ്­ .
കേരളത്തിലെത്തിയാലും ഫൊക്കാന പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന ആദരവ് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ് കേരളത്തിലെ സാമന്യ ജനങ്ങള്‍പോലും ഫൊക്കാനെയെ എത്രമാത്രം ആദരിക്കുന്നു,അംഗീകരിക്കുന്നു എന്നതു എടുത്തുക്കാട്ടാന്‍നിരവധി ഉദാഹരണം ഉണ്ട്.
ആനയ്ക്കറിയില്ല ആനയുടെ വലിപ്പമെന്നൊരു ചൊല്ലു്. എന്നതുപോലെയാണ് ഫൊക്കാനയുടെ കാര്യവും. അതറിയണമെങ്കില്‍ ഈ സംഘനയുടെ മേല്‍വിലാസത്തില്‍ പൊതുജനസമക്ഷത്തേക്കിറങ്ങണം. അതിന്റെ പ്രവര്‍ത്തനത്തിന്റെ പന്ഥാവിലേക്ക് കടന്നു വരണം.സാമ്പത്തിക ഭദ്രതയാണ് ഒരു സംഘടനയുടെ വിശ്വാസ്യതയ്ക്കും കരുത്തിനും അടിത്തറ. ഫൊക്കാനയുടെ വിജയരഹസ്യം തന്നെ കുറ്റമറ്റ സാമ്പത്തിക മാനേജുമെന്റാണ്.അതുകൊണ്ടുതന്നെ വരാന്‍ പോകുന്ന കണ്‍വന്‍ഷന്‍ യാതൊരു പരാതികള്‍ക്കും ഇട നല്കാതെ ആയിരിക്കും നടക്കുക .കാരണം കണ്‍വന്‍ഷന്‍ കാനഡയിലാണ് നടക്കുന്നത്.വേണ്ട എല്ലാ തയാറെടുപ്പുകളും ഇപ്പോള്‍ തന്നെ തുടങ്ങിക്കഴിഞ്ഞു .ഈ പുതു വര്‍ഷം ഫൊക്കാനയുടെതാണ്..എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ പുതുവത്സരാശംസകള്‍ …
പ്രസിഡന്റ്­ ജോണ്‍ പി ജോണ്‍ ,സെക്രട്ടറി വിനോദ്­ കെയാര്‍കെ. ട്രഷറര്‍ ജോയി ഇട്ടന്‍ . ട്രസ്റ്റി ബോര്‍ഡ്­ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌­സിക്യൂട്ടീവ്­ വൈസ്­ പ്രസിഡന്റ്­ ഫിലിപ്പോസ്­ ഫിലിപ്പ്­,വൈസ്­ പ്രസിഡന്റ്­ ജോയ് ചെമാച്ചന്‍, ജോയിന്റ്­ സെക്രട്ടറി ജോസഫ്­ കുര്യപ്പുറം,അസോ.ജോയിന്റ്­ സെക്രട്ടറി വര്‍ഗീസ്പലമലയില്‍, ജോയിന്റ്­ ട്രഷറര്‍ സണ്ണി ജോസഫ്­, അസോ. ജോയിന്റ്­ ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്­, ട്രസ്റ്റി ബോര്‍ഡ്­ സെക്രട്ടറി ബോബി ജേക്കബ്­, കമ്മിറ്റി അംഗങ്ങള്‍ കണവന്‍ഷന്‍ ചെയര്‍മാന്‍ ടോമി കൊക്കട് , വിമന്‍സ്­ ഫോറം ദേശിയ ചെയര്‍പേഴ്‌­സണ്‍ ലീലാ മാരേട്ട്, കണവന്‍ഷന്‍ ജനറല്‍ കണ്‍വിനര്‍ ഗണേഷ് നായര്‍, ട്രസ്റ്റി ബോര്‍ഡ്­ മെംബേര്‍സ് തുടങ്ങിയവര്‍ പുതുവത്സരാശംസകള്‍ നേര്‍ന്നു.

Share This:

Comments

comments