യുഎസ് മലയാളിയുടെ ഹൃദയംഗമമായ പുതുവത്സരാശംസകള്‍.

0
1499
ജോണ്‍സണ്‍ ചെറിയാന്‍.
അറ്റ്ലാന്‍റ: യുഎസ് മലയാളിയുടെ എല്ലാ പ്രിയ വായനക്കാര്‍ക്കും, എഴുത്തുകാര്‍ക്കും, പരസ്യം നല്‍കി സഹായിക്കുന്നവര്‍ക്കും, എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഞങ്ങളുടെ ഹൃദയത്തിന്‍റെ ഭാഷയില്‍ത്തന്നെ പുതുവത്സരാശംസകള്‍ നേരുന്നു.
കഴിഞ്ഞ വര്‍ഷം  നല്‍കിയ എല്ലാ നന്മകള്‍ക്കും ദൈവത്തിന് നന്ദി കരേറ്റുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും ഈ പുതുവര്‍ഷം സന്തോഷത്തിന്‍റെയും, സമാധാനത്തിന്‍റെയും, ഐശ്വര്യത്തിന്‍റെയും ദിനങ്ങളാകട്ടെ എന്ന് ആശംസിക്കുന്നു.
വ്യക്തികളെയോ, പ്രസ്ഥാനങ്ങളെയോ, മതങ്ങളേയോ, രാഷ്ട്രീയപ്രസ്ഥാനങ്ങളെയോ ഒന്നും തന്നെ  വ്രണപ്പെടുത്തുവാന്‍  ഞങ്ങള്‍ ശ്രമിച്ചിട്ടില്ല.ഞങ്ങളുടെ എഴുത്തില്‍ കൂടി ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ സാദരം ക്ഷമിക്കുക.  
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിങ്ങള്‍ കാണിച്ച എല്ലാ സഹകരണങ്ങള്‍ക്കും നന്ദിയറിയിക്കുന്നതിനോടൊപ്പം തുടര്‍ന്നും നിങ്ങളുടെ സഹകരണവും, അനുഗ്രഹവും ഉണ്ടായിരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് യുഎസ് മലയാളിയുടെ അണിയറപ്രവര്‍ത്തകര്‍.

usmalayali 7 big

Share This:

Comments

comments