ന്യൂയോര്‍ക്ക് പൊലീസ് ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത 3 പേര്‍ സഹോദരങ്ങള്‍.

0
403
style="text-align: justify;">പി. പി. ചെറിയാന്‍
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 1123 സേനാംഗങ്ങളുടെ ബിരുദ ദാനചടങ്ങില്‍ ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങള്‍ ഒന്നിച്ചു പങ്കെടുത്തത് എത്തിചേര്‍ന്നവര്‍ക്ക് അത്ഭുതാദരങ്ങളോടെയാണ് വീക്ഷിച്ചത്.
ഡിസംബര്‍ 29 ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ പങ്കെടുത്ത ഇരട്ട സഹോദരങ്ങളായ അലേക്ക്, ജോണ്‍ (22) ഇവരുടെ ജേഷ്ഠ സഹോദരന്‍ സ്റ്റീഫന്‍ (24) എന്നിവര്‍ പിതാവിന്റെ മാതൃക പിന്തുടര്‍ന്നതില്‍ അഭിമാനിക്കുന്നതായി പ്രസ്താവിച്ചു. കഴിഞ്ഞ മുപ്പതുവര്‍ഷമായി പൊലീസില്‍ സേവനം അനുഷ്ഠിക്കുന്ന പിതാവ് ആന്റണി ഫേവെല്‍ ഇപ്പോള്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടറായി പ്രവര്‍ത്തിക്കുന്നു. പിതാവും ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ഠിക്കുന്നതിനുളള മക്കളുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.
ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 36,000 സേനാംഗങ്ങളാണ് സിറ്റിയുടെ സുരക്ഷിതത്വ ചുമതല നിര്‍വ്വഹിക്കുന്നത്. മൂന്ന് ദശകത്തിനുളളില്‍ ഇത്രയും കൂടുതല്‍ സേനാംഗങ്ങള്‍ ആദ്യമായാണ് പ്രവര്‍ത്തന നിരതമാക്കുന്നതെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ന്യൂയോര്‍ക്ക് പൊലീസിന്റെ പ്രവര്‍ത്തനം തികച്ചും സ്തുത്യര്‍ഹമാണ്.

Share This:

Comments

comments