
Home America അഭിവന്ദ്യ ഉണ്ണൂട്ടൻ റമ്പാച്ചന്‍റെ 244-മതു ശ്രാദ്ധവും നടുവിലേടം കുടുംബ യോഗ വാർഷിക സമ്മേളനവും 2015 ഡിസംബർ...
ജോണ്‍സണ്‍ ചെറിയാന്‍.
മണര്‍കാട്: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന നടുവിലേടത്ത് ഉണ്ണൂട്ടന്‍ റമ്പാന്‍റെ ഓര്‍മപെരുന്നാള്‍ 25-ന് ആചരിക്കും.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പള്ളിയുടെ ഉള്ളിലുള്ള കബറിങ്കല്‍ ധൂപ പ്രാര്‍ഥനയുണ്ടായിരിക്കും. അനുസ്മരണയോഗം പള്ളിക്ക് സമീപമുള്ള കൂറുമല ഭവനാങ്കണത്തില്‍ കുടുമ്പയോഗം പ്രസിഡന്റ് കെ.വി.സ്കറിയായുടെ അധ്യക്ഷതയില്‍ ചേരും.
ബഹുമാനപ്പെട്ട മന്ത്രി ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. ച്ഹായാചിത്രം ഡോ. തോമസ് മാര്‍ തിമോത്തിയോസ് അനാച്ഹാദനം ചെയ്യും.കത്തീഡ്രല്‍ വികാരി ഇ.ടി.കുരിയാക്കോസ് ഇട്ടിയാടത്ത് കോര്‍ എപ്പിസ്കോപ്പ അനുസ്മരണ പ്രസംഗം നടത്തും. തുടര്‍ന്ന് കുട്ടികളുടെ പ്രസംഗ, സംഗീത മത്സരങ്ങളും ഉണ്ടായിരിക്കും.
നടുവിലേടം, അട്ടാര്‍വയലില്‍, മുണ്ടാനിക്കല്‍, കൂറുമല, കണിയാമ്പറമ്പില്‍, നല്ലുകുളത്തില്‍, തെക്കെകുറ്റ്, മുതിരകുന്നേല്‍, മുണ്ടാടി, വടക്കേടം മുതലായ കുടുംബങ്ങളാണ് നടുവിലേടം കുടുംബയോഗത്തിലുള്ളത്.
Comments
comments