ലോകത്തിലെ രണ്ടാമത്തെ വലിയ ആണവോര്‍ജ്ജ രാജ്യമാകാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു.

0
892
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
ന്യൂഡല്‍ഹി : ലോകത്തിലെ രണ്ടാമത്തെ വലിയ ആണവോര്‍ജ്ജ രാജ്യമാകാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം ഗുജറാത്തില്‍ മാത്രം ആറ് ന്യൂക്ലിയര്‍ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കും. വെസ്റ്റിംഗ് ഹൗസ് ഇലക്ട്രിക് ലിമിറ്റഡുമായാണ് ഇന്ത്യ കരാറൊപ്പിടുക. നരേന്ദ്ര മോദിയുടെ സ്വന്തം നാട്ടിലാണ് റിയാക്ടറുകള്‍ എന്നതും ശ്രദ്ധേയമാണ്. 1,500 കോടി രൂപയാണ് ആറ് റിയാക്ടറുകളുടെ മുതല്‍ മുടക്ക്. 60 റിയാക്ടറുകള്‍ സ്ഥാപിക്കുക എന്ന നീക്കത്തിന്റെ ഭാഗമായാണിത്. 2032 ഓടെ ന്യൂക്ലിയര്‍ കരുത്ത് 63,000 മെഗാവാട്ട് ആയി വര്‍ദ്ധിപ്പിക്കാനാണ് ഇന്ത്യന്‍ പദ്ധതി. നിലവില്‍ 5,780 മെഗാവാട്ടാണുള്ളത്. അതോടെ ലോകത്തിലെ രണ്ടാമത്തെ ആണവോര്‍ജ്ജ രാജ്യമാകും ഇന്ത്യ. ചൈനയാണ് ഒന്നാം സ്ഥാനത്ത്.

Share This:

Comments

comments