രാകേന്ദു പുരസ്കാരം അർജ്ജുനൻ മാസ്റ്റർക്ക്.

0
334
കുര്യന്‍ തോമസ്‌ കരിമ്പനത്തറയില്‍.
കോട്ടയം: ചലച്ചിത്ര സംഗീത രംഗത്തെ സമഗ്ര സംഭാവനക്ക് കോട്ടയം സി കെ ജീവൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള രാകേന്ദു പുരസ്കാരത്തിന് സംഗീത സംവിധായകൻ ശ്രീ എം കെ അർജ്ജുനൻ മാസ്റ്റർ തെരഞ്ഞെടുക്കപ്പെട്ടു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്ക്കാരം ജനുവരി 7 നു രാകേന്ദു ഉദ്ഘാടന സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യും.
മലയാള സർവകലാശാലാ വൈസ് ചാൻസിലർ ശ്രീ കെ ജയകുമാർ, തിരക്കഥാകൃത്ത് ശ്രീ ജോണ്‍ പോൾ, ഗായകനും ഗാന നിരൂപകനുമായ ശ്രീ വി ടി മുരളി, എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീ രവി മേനോൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഡിജോ കാപ്പൻ (മാനേജിംഗ് ട്രസ്റ്റി) കുര്യൻ തോമസ്‌ കരിമ്പനത്തറയിൽ (സെക്രട്ടറി} സി കെ ജീവൻ സ്മാരക ട്രസ്റ്റ്

Share This:

Comments

comments