ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഫിലിപ്പോസ് ഫിലിപ്പിനെ നാമനിര്‍ദ്ദേശം ചെയ്തു.

0
640
style="text-align: justify;">ഷാജിമോന്‍ വെട്ടം
ഫൊക്കാനയിലെ ഏറ്റവും വലിയ സംഘടന ആയ ഹഡ്സണ്‍ വാലി അസോസിയഷന്‍ 2016-2018 ലെ ഫൊക്കാന സെക്രട്ടറി സ്ഥാനത്തേക്ക് ഫിലിപ്പോസ് ഫിലിപ്പിനെ നാമനിര്‍ദേശം ചെയ്തു.
ഫൊക്കാനയുടെ എക്കാലത്തെയും മികച്ച നേതാവ് ആണ് ഫിലിപ്പോസ് ഫിലിപ്പ്. ഫൊക്കാനയുടെ ആദ്യകാല പ്രവര്‍ത്തകനാണ് അദ്ദേഹം. ഫൊക്കാനയില്‍ നിന്നാണ് അമേരിക്കന്‍ മണ്ണില്‍ പുതിയ സംഘടനകള്‍ പലതും ജനിച്ചത്. ഇക്കാലത്തെല്ലാം ഫൊക്കാനയെ വളര്‍ത്തുവാനും അതിനൊപ്പം നില്‍ക്കുവാനും സംഘടനയെ അമേരിക്കയിലും കേരളത്തിലും മികച്ച സംഘടന ആക്കുവാന്‍ ഫിലിപ്പോസ് ഫിലിപ്പ് വഹിച്ച പങ്കു ചെറുതല്ല .
ജനപക്ഷത്തുനിന്നു ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ കഠിനാദ്ധ്വാനംകൊണ്ട് വളര്‍ന്ന വ്യക്തി കൂടിയാണ് ഫിലിപ്പോസ് ഫിലിപ്പ്. അതുകൊണ്ട് ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറി ആകുവാന്‍ എന്തുകൊണ്ടും അദേഹത്തിന് സാധിക്കുമെന്ന് കമ്മിറ്റി വിലയിരുത്തി .
സത്യസന്ധമായ ഒരു ലക്ഷ്യത്തിനുവേണ്ടിയുള്ള പ്രയത്‌നത്തിന്റെ ഉലയില്‍ ഊതി ഒരുക്കിയതാണ് ഫൊക്കാന . ആ അന്തസ്സ് കാത്തുസൂക്ഷിക്കുവാനും തോളിലേറ്റുവാനും ഉള്ള അവസരം ജന്മാന്തര സുകൃതം തന്നെയാണെന്ന് കമ്മിറ്റി വിശ്വസിക്കുന്നു. ആ വിശ്വാസമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ വിജയം. അതിനുള്ള അംഗീകാരമാണ് ഫിലിപ്പോസ് ഫിലിപ്പിന്റെ സ്ഥാനാര്‍ഥിത്വം.
കേരളത്തിലെയും അമേരിക്കയിലേയും മലയാളികളുടെ പല ജീവല്‍പ്രശ്‌നങ്ങള്‍ക്കുംവേണ്ടി ഫൊക്കാനയില്‍ നേതൃത്വപരമായ പങ്കുവഹിച്ച് വിജയം കൈവരിക്കുവാന്‍ ഫിലിപ്പോസ് ഫിലിപ്പിന് സാധിച്ചിട്ടുണ്ട് .
അമേരിക്കയില്‍ കുടിയേറിയ ഇന്ത്യാക്കാരെ ബാധിക്കുന്ന പുതിയ വിസാചട്ടങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സര്‍ക്കാരില്‍ വേണ്ട സ്വാധീനം ചെലുത്തുന്നത് മുതല്‍ ഫൊക്കാനയുടെ പല നിര്‍ണ്ണായക ഘട്ടത്തിലും ഒരു നല്ല സുഹൃത്തായി ഒപ്പമുണ്ടായിരുന്നു ഫിലിപ്പോസ് ഫിലിപ്പ് . യുവതലമുറയ്ക്കു തങ്ങളുടെ കഴിവുകള്‍ പ്രകടമാക്കാന്‍ അവസരമൊരുക്കിയ ഫൊക്കാന നേതൃത്വത്തിന്റെ ഭാവനാത്മക പ്രവര്‍ത്തനത്തിനു പിന്നിലെ ചാലകശക്തി കൂടി ആയിരുന്നു ഹട്‌സണ്‍ വാലി അസോസിയഷനും ഫിലിപ്പോസ് ഫിലിപ്പും.
ഫൊക്കാനയുടെ പ്രതിസന്ധി ഘട്ടത്തിലാണ് ആല്‍ബനി കണ്‍വന്‍ഷന്‍ നടക്കുന്നത് . അന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് ആയിരുന്നു .
ഫൊക്കാനയുടെ ആല്‍ബനി കണ്‍വന്‍ഷന്‍ എനിക്ക് മറക്കാത്ത സ്മരണയാണ്. ഇത്രമാത്രം കുറ്റമറ്റ രീതിയില്‍ ഫൊക്കാനയുടെ വിജയഭേരി ഉയര്‍ത്തികേള്‍പ്പിക്കാന്‍ മറ്റൊരു കണ്‍വന്‍ഷനും കഴിഞ്ഞിട്ടില്ല. ഇതിനു നേതൃത്വം നല്‍കിയ ഫിലിപ്പോസ് ഫിലിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതുണ്ട് . യുവാക്കളെ ഫൊക്കാന നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനും രാഷ്ട്രീയ സാമൂഹ്യമേഖലയില്‍ നേതൃത്വപരമായ പങ്കുവഹിക്കുന്നതിനും ഫൊക്കാന വഹിക്കുന്ന പങ്കു ചെറുതല്ലല്ലോ .
ജനങ്ങളാണ് ഫൊക്കാനയുടെ ശക്തി. അതില്‍ പങ്കാളിയാകാന്‍ ഹട്‌സണ്‍ വാലി അസോസിയഷനു കഴിഞ്ഞത് ഈ സംഘടനയുടെ നേതൃത്വവും കെട്ടുറപ്പുള്ള ഭരണ നേത്രുത്വവുമാണ്.
വിവിധ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ പ്രവര്ത്തിക്കുന്ന ഫിലിപ്പോസ് ഫിലിപ്പ് ഓര്‍ത്തഡോക്‌സ് സഭയുടെ സൌമ്യമായ നേതൃത്വം കൂടിയാണ് . ഫൊക്കാനയുടെ ഇപ്പോഴത്തെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിടന്റായി സേവനം ചെയ്യുന്നു. ഹട്‌സണ്‍ വാലി അസോസിയഷന്‍ പ്രസിടന്റ്‌റ് ,ബോര്ഡ് ഓഫ് ട്രസ്‌റി ചെയര്‍മ്മാന്‍, കേരള എഞ്ചിനീയെര്‌സ് അസോസിയേഷന്‍ പ്രസിടന്റ്‌റ, ബോര്ഡ് ചെയര്‍മ്മാന്‍ , മലങ്കര ഓര്ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭദ്രാസന കൌണ്‍സില്‍ അംഗം, പബ്ലിക് എംപ്ലോയ് ഫെഡറേഷന്‍ സെക്രട്ടറി, റോക്ക് ലാന്ഡ് കൌണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി കമ്മിറ്റി മെമ്പര്‍ എന്നീ പദവികള്‍ വഹിക്കുന്നു .
ഫൊക്കാനയുടെ കൊടിപിടിക്കുവാന്‍ ഫിലിപ്പോസ് ഫിലിപ്പിനോളം മറ്റൊരാളില്ല എന്നാ തിരിച്ചറിവാണ് ഈ സ്ഥാനാര്‍ഥിത്വം എന്ന് ഹട്‌സണ്‍ വാലി അസോസിയഷന്‍ പ്രസിടന്റ്‌റ് ഷാജിമോന്‍ വെട്ടം, സെക്രട്ടറി അലക്‌സ് എബ്രഹാം, ബോര്ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ വര്‍ഗീസ് ഉലഹന്നാന്‍ എന്നിവര് ചൂണ്ടിക്കാട്ടി

Share This:

Comments

comments