ജയന്‍ കോന്നി
അബൂദാബി : ജോലി കഴിഞ്ഞ് നടക്കാന്‍ ഇറങ്ങിയ ആലപ്പുഴ ചെറിയനാട് സ്വദേശി ഉദയകുമാര്‍ (49) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. റോഡിലൂടെ നടക്കുന്നതിനിടെ ഉദയകുമാറിന്റെ പിന്നില്‍ പാകിസ്താന്‍ സ്വദേശി ഓടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. പത്ത് വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്തിരുന്നു. ഉദയകുമാര്‍ ഒന്നരമാസം മുമ്പാണ് സഹോദരനുമായി ചേര്‍ന്ന് ബിസിനസ് തുടങ്ങാന്‍ അല്‍ഐനില്‍ എത്തിയത്. കുട്ടപ്പന്‍ ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മകന്‍: ഉജ്ജ്വല്‍കുമാര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.