പോഷകാഹാര കുറവ് മൂലം മകന്‍ മരിച്ച കേസില്‍ മാതാപിതാക്കള്‍ക്ക് 40 വര്‍ഷം തടവ്‌.

0
860
style="text-align: justify;">പി. പി. ചെറിയാന്‍
പെന്‍സില്‍വാനിയ ഓട്ടിസം ബാധിച്ച ഒമ്പത് വയസുളള മകനു ഭക്ഷണം നല്‍കാതെ പോഷകാഹാര കുറവ് മൂലം മരിക്കാനിടയായ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മാതാപിതാക്കളെ നാല്പത് വര്‍ഷത്തേക്ക് ജയിലിലടയ്ക്കുവാന്‍ ഹാരിസ് ബര്‍ഗ് കോടതി ഉത്തരവിട്ടു.
ഒമ്പത് വയസ്സുകാരന്‍ മരിക്കുമ്പോള്‍ 8 കിലോഗ്രാമില്‍ താഴെയായിരുന്നു തൂക്കമുണ്ടായിരുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ വീട് പരിശോധനയ്ക്ക് എത്തിയ പൊലീസാണ് കുട്ടിയെ വൃത്തി ഹീനമായ ചുറ്റുപാടുകളില്‍ മുറിയില്‍ ഭക്ഷണം നല്‍കാതെ അടച്ചിട്ടിരുന്നതായി കണ്ടെത്തിയത്. മറ്റൊരു പെണ്‍ കുട്ടിഇതേ ചുറ്റുപാടില്‍ കണ്ടുവെങ്കിലും ആവശ്യമായ ചികിത്സ നല്‍കിയതിനാല്‍ രക്ഷപ്പെട്ടു.
കുട്ടി മരിക്കുവാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്വം മാതാവ് ഏറ്റെടുത്തു. 39 വയസ്സുളള പിതാവ് ജെറോഡിനെ 42 വര്‍ഷത്തേക്കും, മാതാവ് കിംസര്‍ളിയെ (40) നാല്പത് വര്‍ഷത്തേക്കും ശിക്ഷിച്ചുവെങ്കിലും 20 വര്‍ഷത്തിനു പരോള്‍ അനുവദിക്കാമെന്ന് കോടതി ഉത്തരവില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.
മൃഗങ്ങളോടു കാണിക്കുന്ന അനുകമ്പപോലും കുട്ടികളോട് കാണിക്കാത്ത മാതാപിതാക്കള്‍ക്ക് ഇതിലും കുറഞ്ഞ ശിക്ഷ നല്‍കാനില്ലെന്ന് ചീഫ് ഡെപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി സീന്‍ മക്കോര്‍മാര്‍ക്ക് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരും കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നുവെങ്കിലും ഇന്നാണ് ശിക്ഷ വിധിച്ചത്.

Share This:

Comments

comments