സാറ്റിൻ റിബണ്‍ റോസ്.

0
1991
കാത്തു മാത്യൂസ്
എന്തെങ്കിലുമൊന്നു കൈയ്യിൽ കിട്ടിയാൽ പിന്നെ അത് കളയുന്നതിനു മുൻപ് ഇതുകൊണ്ട് എന്തെങ്കിലും തരത്തിൽ പ്രയോജന പ്പെടുമോയെന്നു ഞാനൊന്ന് ആലോചിചു നോക്കാറുണ്ട്. കളയുന്നതിനു പകരം മിക്കപ്പോഴും അതെന്റെ വീടിന്റെയോ ആര്ക്കും വേണ്ടാത്ത മൂലയിലോ ഒരു അലങ്കാര വസ്തുവായി പരിണമിക്കാറുമു ണ്ട് പക്ഷെ അത് മൂലയിലൊരിടത്തു പ്രതിഷ്ട്ടിക്കുന്നതിനു മുൻപ് തന്നെ അതിനു ഇത്തിരി മിനുക്ക് പണികൾ ഒക്കെ വേണ്ടിവരുമെന്ന വ്യത്യാസം .
ഇന്ന് പറയാൻ പോകുന്നത് സാറ്റിൻ റിബ്ബണ്‍ കൊണ്ടുള്ള ഒരു ഹെയർ ക്ലിപ് ആണ്, ഒരു ഗിഫ്റ്റ് പൊതിഞ്ഞു കൊണ്ട് വന്ന ഒരു വെളുത്ത സാറ്റിൻ റിബണ്‍ ആയിരുന്നു വത് ഒരു എട്ടിഞ്ച് വീഥിയിൽ മുറിച്ചെടുത്തു അതിനെ കൈക്കൊണ്ടുഒരു റോസ്സ്പൂവിന്റെ രൂപത്തിൽ മൂന്നാലു റോസപ്പൂവുകൾ ഉണ്ടാക്കി എടുത്തു. തലയിൽ കുത്തുന്ന ഹെയർ ക്ളിപ്പിൽ ഗ്ലൂ വെച്ച് ഒട്ടിച്ചുചേര്ത്തു അത്തിൽ തന്നേ ഒട്ടിച്ചു ചേർക്കണം എന്നൊന്നുമില്ല പഴയ കുഞ്ഞുങ്ങളുടെ കുഞ്ഞുടുപ്പിൽ ഒരു മാറ്റത്തിന് വേണ്ടി പോലും തുന്നി പിടിപ്പിക്കാം മനോഹരമായിരിക്കുമത്. സാറ്റിൻ റിബണ് , കടയില വാങ്ങാൻ കിട്ടും വാങ്ങുന്ന സാറ്റിൻ വെച്ച് എങ്ങനെ റോസ് പൂവ് ഉണ്ടാക്കാം എന്ന് നോക്കുക ചിത്രം താഴെ കൊടുത്തിരിക്കുന്നു ഇനി അത് മല്ലെങ്കിൽ ഫ്ലവർ ബോളിൽ പിൻചെയ്തു ഉറപ്പിക്കാം ചെയ്തു നോക്കുക.

16

Share This:

Comments

comments