വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയഷൻ നാൽപ്പതിന്റെ ചരിത്ര നിറവിൽ.

0
1092
ശ്രീകുമാർ ഉണ്ണിത്താൻ
ഒരു സംഘടന നാൽപ്പത് വർഷം പിന്നിടുന്നത് ചരിത്രമാണ് അത് ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോൾ ആ ചരിത്ര മുഹുര്ത്തത്തിനു പത്തരമാറ്റു ഭംഗി കൂടും .ഇപ്പോൾ ആ പത്തരമാറ്റിന്റെ ആനന്ദത്തിലാണ് ഞാൻ .കാരണം ഒരു സംഘടനയുടെ ഭാഗമാകുക മാത്രമല്ല അതിന്റെ ചരിത്ര നിയോഗത്തിനൊപ്പാം പങ്കാളി ആകുവാൻ സാധിച്ചു എന്ന സന്തോഷം ഒരു വശത്ത് ;ഇനി വരുന്ന നാൽപ്പത് വര്ഷത്തെ സംഘടനയുടെ പ്രവർത്തനങ്ങളുടെ തയ്യാറെടുപ്പ് ഇവയെല്ലാം ഒരു സംഘടനാ പ്രവർത്തകൻ എന്ന നിലയില എന്നിലുലവാക്കുന്ന ആനന്ദം ചെറുതല്ല .
ഈ സംഘടനയുടെ യാത്രയിലെപ്പോഴോ കയറിയ ഒരു എളിയ പ്രവര്ത്തകനായ എനിക്ക് ഇന്ന് ഈ സംഘടനയുടെ പ്രസിടന്റായി പ്രവര്ത്തിക്കുവാൻ സാധിച്ചതിനു പിന്നിലെ വസ്തുതകൾ വിശദീകരിക്കട്ടെ .
അമേരിക്കാൻ മലയാളി സമൂഹത്തിൽ മലയാളികളുടെ ഒരു കുട്ടായ്മ ആരംഭിക്കുന്ന സമയത്ത് രൂപം കൊണ്ട സംഘടനകളിൽ ഒന്നാം സ്ഥാനമാണ് ഈ സംഘടനയ്ക്കുള്ളത് .ഇന്നലകളെ കുറിച്ചു ഓര്ക്കുകയും നാളെയെ എങ്ങനെ സമീപിക്കണമെന്ന് ചിന്തിക്കുകയും അതിനുവേണ്ടി അമേരിക്കാൻ മലയാളി സമൂഹത്തെ രുപപ്പെടുത്തുവാനും ശ്രമിക്കുകയും ചെയ്ത പ്രസ്ഥാനമാണ് വെസ്റ്റ് ചെസ്റ്റർ മലയാളീ അസോസിയേഷൻ .ഇത് അമേരിക്കാൻ മലയാളികൾ തിരിച്ചറിഞ്ഞു എന്നതാണ് ഈ സംഘടനയുടെ വളർച്ചയുടെ കാതലായി ഞാൻ നോക്കി കാണുന്നത് .
ഒരു സാധാരണ സംഘടന എന്ന നിലയിൽ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഉത്തരവാദിത്വവും പ്രസക്തിയും ഇന്നത്തെ സാഹചര്യത്തിൽ വളരെ വലുതാണ് .ആ ബാധ്യത തിരിച്ചറിയുന്ന ഒരു നേതൃത്വ നിരയും പ്രവർത്തകരും നമുക്കുണ്ട് .അതാണ് നമ്മുടെ ചലനാത്മകതയുടെയും ശക്തിയുടെയും ഉറവിടം .അമേരിക്കാൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ രൂപികരണം മുതൽ ഇന്ന് വരെ ഈ സംഘടനയിൽ നിന്നും ഒരാളെങ്കിലും എല്ലായ്പ്പോഴും ഫൊക്കാനയുടെ നേതൃത്വത്തിലുണ്ടാകും.ഫോമ ആയാലും അങ്ങനെ തന്നെ .ഇതിനു കാരണം ഈ സംഘടനയുടെ സുതാര്യത ആണ് .പൊതു പ്രവര്ത്തനം ലളിതവും സുതാര്യവും ലളിതവുമായിരിക്കണമെന്നും ,ഒപ്പം ദീർഘദർശനവും ലളിതവുമായിരിക്കണമെന്നും ,ഒപ്പം ദീർഘദർശനവും യുക്തിസഹവുമായ തീരുമാനമെടുക്കുവാനും നാളിതുവരെ ഈ സംഘടന കാണിച്ച മിടുക്കാണ് .ഇതിനെല്ലാം കാരണവും ,ഫലവുമായത് ശക്തവുമായ ഒരു മാൻപവർ ആണ്.അത് തുടക്കം മുതൽ ഉണ്ടാക്കിയെടുക്കാൻ സംഘടനയ്ക്ക് കഴിഞ്ഞു .അത് നാളിതുവരെ ശരിയാംവണ്ണം വിനിയോഗിക്കുവാ സംഘടനയുടെ പിൻതലമുറക്കാർക്കും സാധിച്ചു.
സംഘടനയെ ഇന്നത്തെ നിലയില വളർത്തിയെടുക്കുന്നതിൽ വളർത്തിയെടുക്കുന്നതിൽ നിരവധി പങ്കുവഹിച്ച നിരവധി വ്യക്തികളെ ഉണ്ടായിരുന്ന ലക്‌ഷ്യം ഇതായിരുന്നു.”വെസ്റ്റ്‌ ചെസ്റ്ററിലും സമീപ പ്രദേശങ്ങളിലും താമസിച്ചിരുന്ന മലയാളികൾ ഒത്തുകൂടുകയും അവരുടെ പ്രവാസ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുവാനും കേരളത്തിന്റെ സംസ്കാരം തലമുറകളിലേക്ക് സന്നിവേശിപ്പിക്കുക എന്നാ ലക്ഷ്യത്തോടെ ആയിരുന്നു നമ്മുടെ സംഘടനയുടെ രൂപീകരണം .
രണ്ടായിരത്തിലധികം അംഗങ്ങൾ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് നമ്മുടേത്‌ .ഓരോ വർഷവും ചരിത്രമാക്കി മാറ്റിയതിനു പിന്നിൽ 1975 മുതൽ നമ്മുടെ സംഘടനയ്ക്ക് നേതൃത്വം വഹിച്ചവരുടെ പങ്ക് വളരെ വലുതാണ്‌ .ഒരു വ്യക്തിയല്ല മറിച്ച്ഒരു സമൂഹമായിത്തന്നെ യാണ് നമ്മുടെ എപ്പോഴത്തെയും പ്രവർത്തനങ്ങളെ അമേരിക്കാൻ മലയാളി സമൂഹം വിലയിരുത്തിയത് .
ഇന്ന് അമേരിക്കയുടെ മുഖ്യ ധാരയിൽ പ്രവർത്തിക്കുന്ന മലയാളികളിൽ ഭുരിഭാഗവും വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ പ്രവർത്തകരാണ് .അതുകൊണ്ടുതന്നെ ദേശീയാടിസ്ഥാനത്തിൽ നമുക്ക് വലിയ പ്രാധാന്യമാണുള്ളത് .പല മുന്കാല നേതാക്കളും എന്തുകൊണ്ടോ ഇപ്പോൾ സാംസ്കാരിക രംഗത്ത് സജീവമായി നിലകൊള്ളാത്ത അവസ്ഥ ഉണ്ടായി.ആദ്യ പ്രസിഡണ്ടായ എം.വി.ചാക്കോ,പിന്നീട് സാരഥ്യം വഹിച്ച ജോണ്‍ ജോർജ് ,എം.സി ചാക്കോ ,കെ.ജി.ജനാർധനൻ,പ്രഭാകരൻ നായർ,കെ.ജെ ഗ്രിഗറി,തോമസ്‌ ആലംചെരിൽ,എ.സി. ജോർജ്, ,ജൊസഫ് വാണിയംപിള്ളി . ,പാർത്ഥസാരഥിപിള്ള,തോമസ്‌ പാലക്കൽ ,കൊച്ചുമ്മൻ ടി ജേക്കബ് ,ക്ലാര ജോബ്‌ ,കെ.എം.മാത്യു തോമസ്‌ ,ഇ .മാത്യു ,ഫിലിപ്പ് വെമ്പേനിൽ,ജോണ്‍ സി.വർഗീസ്‌ ,എ.വി വർഗീസ്‌ ,ജോണ്‍ ഐസക്‌ ,രാജു സഖറിയ ,ബാബു കൊച്ചുമാത്തൻ,തോമസ്‌ കോശി ,രത്നമ്മ ബാബുരാജ് ,ജോണ്‍ മാത്യു,ജെ,മാത്യു ടെരൻസണ്‍ തോമസ്‌ ,ഫിലിപ്പ് ജോർജ് , ഷാജി ആലപട്ട്, ജോയ് ഇട്ടൻ, കുറൂർ രാജൻ, എന്നിവരെയെല്ലാം സർവാത്മനാ ആദരിക്കേണ്ടതുണ്ട്.(നയനൻ ചാണ്ടി.സെബാസ്റ്റ്യൻ അഴയത്ത് എന്നിവർ ഇന്നു നമ്മോടൊപ്പം ഇല്ല) കഴി നാൽപ്പത്തി ഒന്ന് വർഷത്തെ ഭാരവാഹികൾ കമ്മറ്റി മെംബേർസ് , ഇവരെ കൂടാതെ സംഘടനയുടെ വളർച്ചയിൽ പങ്കാളികളായ നിരവധി ആളുകളെ സ്മരിക്കേണ്ടതുണ്ട്.

നാൽപ്പത് വർഷങ്ങളിലെ കാരുണ്യ ധാര
…………………………………………………………………..
വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ രൂപീകരണത്തിനു പിന്നിലെ പ്രധാന ലക്‌ഷ്യം നമ്മുടെ ജന്മനാട്ടിലെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യം അറിയിക്കുക എന്നതുകൂടി ആയിരുന്നു.സഹായം സ്വീകരിച്ചവരുടെ പേരുകൾ പ്രസിദ്ധപ്പെടുത്തി അവരെ കളങ്കപ്പെടുത്താതെ ,അവരുടെ പ്രാർഥനയിൽ ഈ സംഘടനയുടെ സാന്നിദ്ധ്യം മാത്രം ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നുള്ളൂ .നമ്മുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും സേവനങ്ങളെയും മറ്റു സംഘടനകൾക്ക് മാതൃക ആക്കാവുന്ന അവസ്ഥയാണ് ഇപ്പോൾ നമ്മുടെ സംഘടനയ്ക്കുള്ളത് .”ജനങ്ങൾ- സമൂഹം ” എന്ന നിലപാടിലാണ് നമ്മുടെ മുന്നേറ്റം .

നാൽപ്പത് ഓണ നിറവും,മത സൗഹാർദ്ധത്തിന്റെ കേളികൊട്ടും
………………………………………………………………………………………………….
നാൽപ്പത് ഓണം കണ്ട അപൂര്വ്വ സംഘടനകളിൽ ഒന്നാണ് വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷൻ .എല്ലാ വർഷവും ആഘോഷിക്കുന്ന നമ്മുടെ ഓണാഘോഷം മാവെലിതമ്പുരാന്റെ കാലഘട്ടത്തെ തിരികെ കൊണ്ടുവരുന്ന ഒരു പ്രതീതി കൂടി ഉണ്ടാക്കുന്നു.മത സൗഹാർദ്ധത്തിന്റെ സംഗമ വേദി കൂടിയായി വെസ്റ്റ്‌ ചെസ്റ്ററിന്റെ ഓണാഘോഷം മാറുന്നതിന്റെ പിന്നിലെ ചാലക ശക്തി നമ്മുടെ ഒത്തൊരുമയും ,അല്പം പോലും ,ചതിയും വഞ്ചനയുമില്ലാത്ത നമ്മുടെ മനസ്സിന്റെ നന്മയും കൂടി ആണ്.കഴിഞ്ഞുപോയ നാൽപ്പത് ഓണം ഓർമ്മയുടെ പൂക്കാലം സമ്മാനിക്കുമ്പോൾ ഇനി വരാനിരിക്കുന്ന പൂക്കാലത്തെ കുറിച്ചു്നമ്മുടെ പുതു തലമുറ ചിന്തിക്കുന്നു എന്ന് ഓർമ്മിപ്പിക്കുംപോഴാണ് ഈ സംഘടനയുടെ വളർച്ചയെക്കുറിച്ച് നാം ബൊധവാന്മാരാകേണ്ടതുണ്ട് .
വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓർമ്മപ്പെടുത്തലുകളാണ് സംഘടനയുടെ അക്ഷര പുണ്യമായ സൂവനീറുകൾ.നമ്മുടെ ഒരുമയുടെ വിജയം കൂടി ആണിത്.നാളിതുവരെയുള്ള നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും നേർകാഴ്ച.നമുക്ക് ഇന്നുവരെ എന്തെല്ലാം അമേരിക്കൻ മലയാളി സമൂഹത്തിനു വേണ്ടി ചെയ്യുവാൻ സാധിച്ചു എന്ന് വരും തലമുറയ്ക്ക് കാട്ടികൊടുക്കുവാൻ നമ്മുടെ ഒരു ഈദുവയ്പ്പായി മാറുന്നു നമ്മുടെ അക്ഷരചെപ്പുകൾ .പുതിയ എഴുത്തുകാർ സാംസ്കാരിക പ്രവർത്തകർ എന്നിവരെ ഈ സൂവനീറുകളിലൂടെ മലയാളികൾക്ക് മുൻപിൽ പരിചയപ്പെടുത്തുവാൻ നമുക്ക് സാധിച്ചു .സംഘടനയുടെ ഏറ്റവും വലിയ ഈടുവയ്പ്പാണ് നമ്മുടെ ഈ അക്ഷര ചെപ്പുകൾ .
ഒരുമയുടെ സന്തോഷവുമായി ക്രിസ്തുമസ് ആഘോഷങ്ങൾ
……………………………………………………………………………………………….
മാനവ മൈത്രിയുടെ പ്രതീകമായ യേശുദേവന്റെ ജന്മദിനം വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷൻ ലോകത്തോടൊപ്പം ആഘോഷിക്കുന്നു .നന്മയുടെ പ്രതീകമായ സാന്തക്ലോസും ഒക്കെയുള്ള സുന്ദരമായ ആഘോഷമാണ് നാം സംഘടിപ്പിക്കുന്നത് .അതോടൊപ്പം പുതുവർഷത്തെയും സ്വീകരിക്കുന്ന പുതു വർഷ ആഘോഷവും ഇതോടൊപ്പം നടക്കുന്നു .
ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂയീയര്‍ ആഘോഷ ജനുവരി രണ്ടാം തിയതി യോങ്കേഴ്സിലെ മുOബൈ പാലസ് ഇന്ത്യൻ റെസ്റൊരെന്റ്റ് ഓഡിറ്റോറിയത്തില്‍ വേച്ച് 5 മണി മുതൽ വിവിധ കല പരിപാടികളോട് നടക്കുക.
അങ്ങനെ കഴിഞ്ഞ നാൽപ്പതു വർഷങ്ങൾ അമേരിക്കൻ മലയാളികൾക്കൊപ്പം സജീവമായി നിലകൊണ്ട് അമേരിക്കൻ മലയാളി സമൂഹത്തിന്റെ നിർണ്ണായകമായ സാന്നിധ്യമായി മാറുവാൻ വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷന് കഴിഞ്ഞു .ഈ പരിപൂർണ്ണ വിജയത്തിന് ഈ സംഘടനയെ സഹായിച്ചത് ഇന്നുവരെ ഈ പ്രസ്ഥാനത്തെ നയിച്ച നേതാക്കന്മാർ ,അംഗങ്ങൾ ,അതിലുപരി നമ്മുടെ മലയാളി സമൂഹം ജാതി മത ചിന്തകൾക്ക് അതീതമായി ഈ സംഘടനയ്ക്കൊപ്പം നിലകൊള്ളുന്നു എന്ന വലിയ പ്രത്യേകതയും ഉണ്ട് .
ഇന്ന് വരെയുള്ള പ്രവർത്തനങ്ങളെക്കാൾ ഉപരി ഇനി വരാൻ പോകുന്ന നാളുകൾ ആണ് ഞാൻ നോക്കികാണുന്നത്. ആ നാളുകളിൽ ഈ സംഘടനയുടെ വളർച്ച ,യുവ ജനതയുടെ പങ്കാളിത്തം ,കുട്ടികളുടെ വളർച്ച ഒക്കെ സജീവ ചർച്ച ആക്കേണ്ടതുണ്ട് .പുതിയ തലമുറ നമ്മിൽ നിന്ന് അകന്നുപോകാതെ നമ്മോടൊപ്പം നില നിർത്തേണ്ട ബാധ്യത നമുക്കുണ്ട് .അതിനു സംഘടന ഇനിയും ഏറെ സഞ്ചരിക്കേണ്ടതുണ്ട് .അതിനു നമുക്ക് വേണ്ടത് അമേരിക്കൻ മലയാളികളുടെ മനസ്സും ഒത്തൊരുമയുമാണ് .അതിനു നമുക്ക് ഒന്നിച്ചു മുന്നോട്ടു പോകാം .പ്രതിസദ്ധികൾ ഇല്ലാതെ …
എല്ലാ പ്രീയപ്പെട്ടവര്‍ക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊള്ളുന്നു.

Share This:

Comments

comments