പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ബില്‍ – ഫോമായുടെ ഇടപെടല്‍ അനുചിതമായി.

0
1019
വിനോദ് കൊണ്ടൂർ ഡേവിഡ്
തിരുവനന്തപുരം : തിരുവനന്തപുരത്ത് നടന്ന ഫോമായുടെ ഈ വര്‍ഷത്തെ കേരള കണവന്‍ഷനില്‍ വെച്ചു ഫോമയും വേള്‍ഡ് മലയാളി കൗണ്‍സിലും പ്രവാസി ഇന്റെർനാഷ്ണലും സംയുക്തമായി പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ നിയമം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ആ നിവേദനം ഏറ്റുവാങ്ങിയ ശേഷമുള്ള മറുപടി പ്രസംഗത്തില്‍ അദ്ദേഹം പ്രവാസികളോടുള്ള തന്‍റെ സര്‍ക്കാരിന്റെ വ്യക്തമായ നിലപാട് അറിയിക്കുകയും ഈ വര്‍ഷം തന്നെ ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നും ഉറപ്പു നല്‍കിയിരുന്നു. ആ ഉറപ്പു കേവലം ഒരു ജലരേഖയായി മാറാതെ, ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ വാക്ക് പാലിച്ചു. ഇതോടെ ദശാബ്ദങ്ങളായുള്ള പ്രവാസികളുടെ മുറവിളികള്‍ക്ക് അല്പം ശമനമായി എന്ന് കരുതാം. ഫോമായ്ക്കു വേണ്ടി ഫ്ലോറിഡയിൽ നിന്നുള്ള സേവി മാത്യു ആണു മുഖ്യമന്ത്രിക്ക് നിവേദനം നല്കിയത്.
പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ഷൻ നിയമമാകുന്നതിലൂടെ ഫോമായുടെ പ്രവര്‍ത്തന വിജയത്തിന്റ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി എന്ന് പ്രസിഡണ്ട്‌ ആനന്ദന്‍ നിരവേല്‍ അറിയിച്ചു. കൂട്ടായ പരിശ്രമങ്ങളില്‍ കൂടി പ്രവാസികള്‍ക്ക് അവരുടെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാനാവും എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു കഴിഞ്ഞതായി ഫോമാ ജനറൽ സെക്രട്ടറി ഷാജി ഏഡ്വേർഡും, ട്രഷറർ ജോയി ആന്തണിയും പറഞ്ഞു. പ്രവാസി പ്രോപ്പര്‍ട്ടി ബില്‍ സാക്ഷാല്‍കരിക്കുവാന്‍ മുന്നിട്ടിറങ്ങിയ ലോകം മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്ന എല്ലാ മലയാളീ സംഘടനകള്‍ക്കും ഫോമാ നന്ദി അറിയിച്ചു.

9

Share This:

Comments

comments