യെന്തിരന്‍ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചു.

0
301
style="text-align: justify;">ജയന്‍ കോന്നി
സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് അഭിനയിച്ച യെന്തിരന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു. ചിത്രത്തിന്റെ രണ്ടാം ചിത്രീകരണം ആരംഭിച്ചതായി സംവിധായകന്‍ ശങ്കര്‍ ഫെയ്‌സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചു.
ഈ വര്‍ഷമിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയേക്കാള്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുക. ആമി ജാക്‌സനാണ് നായികയായി എത്തുന്നതെന്നാണ് സൂചന. ഇത്തവണ ചിത്രത്തില്‍ പെണ്‍ റോബോട്ട് ഉണ്ടാകുമെന്നാണ് ചിത്രത്തിന്റെ അണിയറയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് ഹോളിവുഡ് താരമായിരിക്കുമെന്നും സൂചനയുണ്ട്. എ.ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. ധൂം സിനിമകള്‍ക്കു വേണ്ടി ക്യാമറ ചലിപ്പിച്ച നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

Share This:

Comments

comments