ഫൊക്കാനാവനിതാ ഫോറത്തിന്റെ ഫ്ലോറിഡ റിജിന്റെ ഭാരവാഹികൾ ആയി ലിബി ഇടുക്കുള  ചെയർപേർസണ്‍.

0
732
style="color: #222222; text-align: justify;">ശ്രീകുമാര്‍ബാബു ഉണ്ണിത്താന്‍
ഫൊക്കാനാവനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പി ടിച്ചുപറ്റിയിട്ടുണ്ട്‌,ജനോപകരപ്രതമായ  പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വംകൊടുക്കുന്ന വിമന്‍സ്‌ ഫോറത്തിന്‌ പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും പ്രവര്‍ത്തിക്കുന്നു. 
ഫൊക്കാനാ ചാരിറ്റി രംഗത്ത്‌ സജീവമാകണമെന്നാണു വനിതാ ഫോറത്തിന്റെ പക്ഷം. പക്ഷെ അത്‌ നാടിനെ മാത്രം ഉന്നംവെച്ചായിരിക്കരുത്‌. ഇവിടെ എത്രപേര്‍ ജോലിയില്ലാതെയും, രോഗം വന്നും കഷ്‌ടപ്പെടുന്നു. അവരെയാണ്‌ ആദ്യം സഹായിക്കേണ്ടത്‌. ചാരിറ്റിയുടെ ഗുണം അവര്‍ക്കുകൂടി ലഭിക്കണം. . അല്ലെങ്കില്‍ സംഘടനയും പ്രവര്‍ത്തനവുമൊക്കെ വെറുമൊരു ഒത്തുകൂടലായി ചുരുങ്ങും. ഒരു നേട്ടങ്ങളും ഉണ്ടാകാതെ പോകുംമെന്നു ബഹുമുഖ പ്രതിഭയെന്ന്‌ നിസംശയം വിശേഷിപ്പിക്കാവുന്ന   വിമന്‍സ്‌ ഫോറം ദേശിയ  ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്   അഭിപ്രായപ്പെട്ടു.   
ഇങ്ങനെയൊക്കെയെങ്കിലും വനിതകള്‍ക്ക്‌ മലയാളി സമൂഹത്തിലും വീട്ടിലും അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്നവര്‍ പറയുന്നു. പല വീടുകളിലും വനിതകളാണ്‌ കൂടുതല്‍ സമ്പാദിക്കുന്നതും. എന്നാലും അവര്‍ക്ക്‌ അംഗീകാരമോ അവകാശമോ ഇല്ല. ഇതു മലയാളി സമൂഹത്തിന്റെ പ്രത്യേകതയാണ്‌. പുരുഷന്‍ ഇന്ന രീതിയിലും സ്‌ത്രീ ഇന്ന രീതിയിലും പ്രവര്‍ത്തിക്കണമെന്ന ചിന്താഗതി നിലനില്‍ക്കുന്നു. 
ഫ്ലോറിഡ റിജിന്റെ ഭാരവാഹികൾ ആയി ലിബി ഇടുക്കുള  ചെയർപെർസണ്‍,സെക്രട്ടറി ഷീല വർഗിസ്, ട്രഷറര്‍ മേരി ജോർജ് , വൈസ് പ്രസിഡന്റ്‌ ലിസ പടവത്തിൽ, ജോയിന്റ് സെക്രട്ടറി ഷൈ മകലെത്തിൽ , ജോയിന്റ് ട്രഷറര്‍ മേരികുട്ടി ജേക്കബ്‌  തുടങ്ങിവരെ  നയമിച്ചതായി വിമന്‍സ്‌ ഫോറം ദേശിയ  ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്   അറിയിച്ചു.

Share This:

Comments

comments