കൊഴിഞ്ഞുപോകുന്ന ജന്മദിനങ്ങള്‍……..[ കവിത ].

0
8364
style="text-align: justify;">സിബി മാത്യു
കാലം തലോടി കടന്നുപോകുന്ന
ഓരോ ജന്മദിനത്തിലും
ഏവരും ജന്മദിനാശംസകള്‍
നേരുമ്പോഴും
മനസ്സിന്‍റെ കോണില്‍ എവിടെയോ,
ഒരു നഷ്ടബോധത്തിന്‍റെ തേങ്ങല്‍
വാടിക്കരിഞ്ഞ പൂവിതള്‍പോലെ
കൊഴിഞ്ഞുപോയ ഊര്‍ജ്ജസ്വല്ലമായ
എന്‍റെ ബാല്യവും കൗമാരവും
ഒരിക്കലും തിരിച്ചു വരാത്തവിധം
ആഴിയില്‍ മറഞ്ഞതാണവ
കൊഴിഞ്ഞുപോകുന്ന
ഓരോ ജന്മദിനത്തിലും
വാര്‍ദ്ധക്യം വിരുന്നുകാരനായി
ചാരെയണഞ്ഞിടുന്നു
പല ജന്മദിനങ്ങള്‍ കൊഴിയവേ
ജരാനരകള്‍ ബാധിച്ചു
ചിറകറ്റ ശലഭത്തെപോലെ
ആര്‍ക്കും വേണ്ടാത്ത
പഴന്തുണിക്കെട്ടായി മാറിടുന്നു
പിന്നെ പൂമുഖപ്പടിയില്‍
ആര്‍ക്കോവേണ്ടി കാത്തിരിക്കുന്നു
മരണത്തിന്‍റെ കാലൊച്ചകള്‍ക്കായി
കതോര്‍ത്തിരിക്കുന്നു…………

Share This:

Comments

comments