ഫോമ സതേണ്‍ റീജിയണല്‍ കണ്‍വന്‍ഷന്‍ 2016 ഏപ്രില്‍ 2നു ഹൂസ്റ്റണില്‍.

0
863
വിനോദ് ഡേവിഡ്‌
ഹ്യൂസ്റ്റണ്‍ :  ടെക്‌സാസും ഒകലഹോമയും അരിസോണയും ഉള്‍പ്പെടുന്ന ഫോമയുടെ ഏറ്റവും വലിയ റീജിയണുകളിലൊന്നായ സതേണ്‍ റീജിയന്റെ, റീജിയണല്‍ കണ്‍വന്‍ഷന്‍ 2016 ഏപ്രില്‍ 2നു ഹൂസ്റ്റണിലിലെ സ്റ്റാഫോര്‍ഡില്‍ വച്ച് വിവിധ പരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചു. അതിനു മുന്നോടിയായി നാഷണല്‍ കണ്‍വന്‍ഷന്റെ കിക്കോഫ് ഡിസംബര്‍ 27 നും നടത്തുന്നതാണു. രണ്ടു പരിപാടികളിലും ഫോമയുടെ ദേശീയനേതാക്കള്‍ പങ്കെടുക്കുന്നതായിരിക്കും. പരിപാടികളുടെ നടത്തിപ്പിനായി പന്ത്രണ്ടങ്ങ കമ്മിറ്റിയും രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ ഫോമയുടെ വിവിധ ജനോപകാര പരിപാടികളില്‍ സജീവമായി പങ്കെടുക്കുവാനും തീരുമാനമായി.
ഫോമയുടെ സ്ഥാപക നേതാവും ആദ്യ പ്രസിഡന്റുമായ ശശിധരന്‍ നായരുടെ നേതൃത്വത്തില്‍ കൂടിയ ആലോചനായോഗത്തില്‍ ഫോമ സതേണ്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ബേബി മണകുന്നേല്‍, ഫോമ നാഷണല്‍ കമ്മിറ്റി പ്രതിനിധികളായ രാജു യോഹന്നാന്‍, ഫിലിപ് ചാമത്തില്‍, ബാബു തെക്കേക്കര, ഫോമയുടെ മറ്റു പ്രമുഖ നേതാക്കാളായ മൈസൂര്‍ തമ്പി, തോമസ് ഒലിയാങ്കുന്നേല്‍, എം.ജി. മാത്യൂ, ജോയി സാമുവല്‍, ബാബു സക്കറിയ, ബാബു മുല്ലശേരില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍, ഡാളസ് മലയാളീ അസ്സോസിയേഷന്‍, കേരള അസോസിയേഷന്‍ ഒഫ് റിയോ ഗ്രന്‍ഡെ വാലി (മക്കാലന്‍), അരിസോണ മലയാളീ അസോസിയേഷന്‍, ഓകലഹോമ മലയാളീ അസോസിയേഷന്‍ എന്നിവയാണു സതേണ്‍ റിജിയണിലെ അംഗ സംഘടനകള്‍.

3

Share This:

Comments

comments