വിനോദ സഞ്ചാരക്കപ്പലിലെ നീന്തല്‍ കുളത്തില്‍ 6 വയസ്സുകാരന്‍ മുങ്ങിമരിച്ചു.

0
1192

style="text-align: center;">വിനോദ സഞ്ചാരക്കപ്പലിലെ നീന്തല്‍ കുളത്തില്‍ 6 വയസ്സുകാരന്‍ മുങ്ങിമരിച്ചു.

*************************

മയാമി: മാതാപിതാക്കളുടെയോ, ബന്ധുജനങ്ങളുടെയോ അശ്രദ്ധമൂലം നീന്തല്‍ കുളങ്ങളില്‍ കുരുന്നുകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ ദൈനംദിനം വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ സമുദ്രത്തില്‍ കൂടി സഞ്ചരിക്കുന്ന വിനോദ കപ്പലിലെ നീന്തല്‍ കുളത്തില്‍ മുങ്ങിമരിക്കുന്ന സംഭവം വിരളമായിട്ടേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു.
3099 യാത്രക്കാരെയും, 1100 ജീവനക്കാരെയും വഹിച്ചു 43 ദിവസത്തെ കരീബിയന്‍ സന്ദര്‍ശനത്തിനു പുറപ്പെട്ടതായിരുന്നു ആഢംബരക്കപ്പല്‍ . ഒക്ടോബര്‍ 14-ന് കരയ്ക്കടുത്ത കപ്പിലില്‍ നടന്ന ആകസ്മീക സംഭവം കപ്പല്‍ ജീവനക്കാരാണ് മായമിയില്‍ വച്ച് പുറത്തുവിട്ടത്.
കപ്പല്‍ തീരത്തോടടുത്തപ്പോള്‍ നീന്തല്‍ കുളത്തില്‍ ഇറങ്ങിയതായിരുന്നു 6 വയസ്സുകാരന്‍ . കൂടെ ഒരു 10 വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു. ഇവര്‍ക്കു സമീപം മാതാപിതാക്കളും പ്രായപൂര്‍ത്തിയായ മറ്റുപലരും ഉണ്ടായിരുന്നതായാണ് കപ്പല്‍ ജീവനക്കാര്‍ പറഞ്ഞത്. 6 വയസ്സുകാരന്‍ നീന്തല്‍ കുളത്തില്‍ നിന്ന് പുറത്തുവരാന്‍ വൈകുന്നതു കണ്ട് 10 വയസ്സുകാരന്‍ നിലവിളിച്ചു. നിലവിളികേട്ടു ഓടിക്കൂടിയവര്‍ കുട്ടിയെ പുറത്തെടുത്തു സി.പി.ആര്‍ നല്‍കിയെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു. മായാമി പോലീസ് മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അപകടമരണമെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം. വിനോദ സഞ്ചാരത്തിനിടെ മകന്‍ നഷ്ടപ്പെട്ടതിന്റെ അതീവ ദുഃഖത്തിലാണ് മാതാപിതാക്കള്‍ . കപ്പലുടമകള്‍ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
********************************************
/// പി.പി.ചെറിയാന്‍ /// യു.എസ്.മലയാളി ///
********************************************

Share This:

Comments

comments