
Home America Associations ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നു: ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അജിത്‌കുമാര്‍
ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നു: ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അജിത്‌കുമാര്‍
********************
മയാമി: ഗാന്ധിജി ഇന്നും ശതകോടി ജനമനസുകളില്‍ മഹാത്മാവായി ജീവിച്ചിരിക്കുന്നതും, അനേകം ലോക നേതാക്കള്‍ക്ക് മാതൃകയും, പ്രചോദനവുമായിത്തീര്‍ന്നതും അദ്ദേഹത്തിന്റെ വേതിരിക്തമായ കര്‍മ്മംകൊണ്ടു മാത്രമല്ല, കാലദേശങ്ങള്‍ക്കതീതമായ ഗാന്ധിയന്‍ ദര്‍ശനങ്ങളും, ചിന്തകളും കൊണ്ടുകൂടിയാണെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അജിത്‌കുമാര്‍ പറഞ്ഞു. ഫ്‌ളോറിഡ ഗാന്ധി സ്‌ക്വയറിന്റെ ഒന്നാം വാര്‍ഷികം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫ്‌ളോറിഡാ സംസ്ഥാനത്തെ പ്രഥമ ഗാന്ധി പ്രതിമ പണിതുയര്‍ത്തുന്നതിനായി ഡേവി നഗരസഭ അര ഏക്കര്‍ സ്ഥലം സൌജന്യമായി വിട്ടുനല്‍കിയത് ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തി നഗരസഭ മനസിലാക്കിയതുകൊണ്ടാണെന്നും, അതിനു ഡേവി നഗരസഭയോടും മേയര്‍ ജൂഡി പോളിനോടും, കുറഞ്ഞ സമയംകൊണ്ട് ഈ പ്രൊജക്‌ട് മനോഹരമായി പൂര്‍ത്തീകരിക്കാന്‍ സഹായിച്ച ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റിയോടും ഓരോ ഭാരതീയന്റെ പേരിലും നന്ദിയര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഡേവി നഗരസഭാ മേയര്‍ ജൂഡി പോള്‍ അദ്ധ്യക്ഷതവഹിച്ച ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഗാന്ധിജയന്തി ആഘോഷങ്ങള്‍ അമേരിക്കന്‍, ഇന്ത്യന്‍ ദേശീയഗാനത്തോടുകൂടി ആരംഭിച്ചു.
ഫ്‌ളോറിഡ മഹാത്മാഗാന്ധി സ്‌ക്വയറിന്റെ ഒന്നാം വാര്‍ഷകത്തോടനുബന്ധിച്ച് ആഗോളതലത്തില്‍ നടത്തിയ പ്രബന്ധരചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും, ക്യാഷ് അവാര്‍ഡുകളും സദസില്‍ കോണ്‍സുല്‍ ജനറല്‍ അജിത് കുമാര്‍ സമ്മാനിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനത്തിനര്‍ഹയായ ദിവ്യ ജയിംസ്, (മീരമാര്‍ ഹൈസ്‌കൂള്‍) ആയിരം ഡോളറും, മിഡില്‍ സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനത്തിനര്‍ഹയായ മരിയ ജോസഫ് (നേറ്റിവിറ്റി സ്‌കൂള്‍) അഞ്ഞൂറ് ഡോളറും ഏറ്റുവാങ്ങിയപ്പോള്‍ എലിമെന്ററി വിഭാഗത്തില്‍ അന്‍സില്‍ ജോസ് (ജാന്‍ചീഫ് എലിമെന്ററി സ്‌കൂള്‍ മസൂറി സിറ്റി, ടെക്‌സാസ്) സമ്മാനത്തിനര്‍ഹയായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ്റി അറുപത്താറ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച ഈ ആഗോള പ്രബന്ധരചനാമത്സര വിധികര്‍ത്താക്കളായി പ്രവര്‍ത്തിച്ച ഡോ. സുശീല്‍ ഗുപ്‌ത (പ്രൊഫസര്‍ ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സ്റ്റി മയാമി), റോബിന്‍ ബാര്‍റ്റില്‍ മാന്‍ (ബ്രോവാര്‍ഡ് കമ്യൂണിറ്റി സ്‌കൂള്‍ ബോര്‍ഡ് മെമ്പര്‍), ആര്‍തര്‍ കെന്നഡി (ചീഫ് ഓഫ് സ്റ്റാഫ് ഓഫീസര്‍ ഫോര്‍ കോണ്‍ഗ്രസ് മാന്‍ ആന്‍ഡി ഹെയ്‌സ്റ്റിക്) എന്നിവരെ പൂച്ചെണ്ട് നല്‍കി ആദരിച്ചു.
ഗാന്ധിസ്‌ക്വയറിന്റെ നിര്‍മ്മാണത്തിനായി സാമ്പത്തികസഹായം നല്‍കിയ വ്യക്തികളേയും, സ്ഥാപനങ്ങളേയും പൊതുയോഗത്തില്‍ വെച്ച് പേരുപറഞ്ഞ് ആദരിച്ചു.
അറ്റ്‌ലാന്റാ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അജിത് കുമാറിനു ഗാന്ധി സ്‌ക്വയര്‍ ഫ്‌ളോറിഡയുടെ ഉപഹാരം ഡേവി നഗരസഭാ മേയര്‍ ജൂഡി പോളും, ഡോ. പീയൂഷ് അഗര്‍വാളും ചേര്‍ന്ന് നല്‍കി.
മേയര്‍ ജൂഡി പോളും, ഡേവി നഗരസഭയും ഇന്ത്യന്‍ കമ്യൂണിറ്റിക്കായി ചെയ്‌തുതരുന്ന നിരവധി സേവനങ്ങളെ ജോയി കുറ്റ്യാനി ആദരപൂര്‍വ്വം സ്‌മരിച്ചു. വിജയ് നാരംഗ് കോണ്‍സുല്‍ ജനറല്‍ അജിത് കുമാറിനേയും, ചാക്കോ ഫിലിപ്പ് ഉപന്യാസ മത്സര വിജയികളേയും സദസിന് പരിചയപ്പെടുത്തി.
പരിപാടികളുടെ മാസ്റ്റര്‍ ഓഫ് സെറിമണിമാരായി ഹേമന്ത് പട്ടേലും, വിക്‌ടര്‍ സ്വരൂപും ചേര്‍ന്ന് നിര്‍വഹിച്ചപ്പോള്‍ ശേഖര്‍ റെഡ്ഡി സ്വാഗതവും, ബാബു വര്‍ഗീസ് കൃതജ്ഞതയും പറഞ്ഞു.
ജയിംസ് ആമ്പര്‍പെട്ടിന്റെ നേതൃത്വത്തില്‍ ഉമ, ശാന്തി, രാജി തുടങ്ങിയവര്‍ ചേര്‍ന്ന് വന്ദേമാതരവും, ദിലീപ് പട്ടേല്‍ ആലപിച്ച ദേശഭക്തിഗാനങ്ങളും പരിപാടികള്‍ക്ക് മനോഹാരിത പകര്‍ന്നു.
സാജന്‍ കുര്യന്‍, ജോണ്‍ തോമസ് തുടങ്ങിയവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
ജോയി കുറ്റ്യാനി അറിയിച്ചതാണിത്.

********************************************
/// ജോയിച്ചന്‍ പുതുക്കുളം /// യു.എസ്.മലയാളി
********************************************
Comments
comments