style="text-align: center;">അമ്മായിയമ്മപ്പോരുകള്‍ അമേരിക്കയിലും
********************
ഫ്ലോറിഡ: ഫ്ലോറിഡക്കാരി മുത്തശ്ശി തന്റെ മരുമകളെ കൊല്ലുന്നതിനായി ഒരു വാടകക്കൊലയാളിയായി നടിച്ചെത്തിയ രഹസ്യപ്പോലീസിനു 5000 ഡോളര്‍ വാഗ്ദാനം ചെയ്തു. കൂടാതെ ആ തുക കുറയ്ക്കുകയാണെങ്കില്‍ സംഭവത്തിനു ശേഷം മൃതശരീരത്തിലുള്ള ആഭരണങ്ങള്‍ അദ്ദേഹത്തിന് കൊടുക്കാമെന്നും പറഞ്ഞതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
70 കാരിയായ ഡയാന റീവ്സ് കാസ്റ്ററക്കീസാണ് തന്റെ മരുമകളെ ഇല്ലാതാക്കുവാന്‍ ഒരു വാടകക്കൊലയാളിയെ തിരഞ്ഞത്. മരുമകള്‍ ആഞ്ചല കാസ്റ്ററക്കീസ് ഒരു മദ്യപയാണെന്നും അവരുടെ ആറുവയസ്സുള്ള മകളെ പരിപാലിക്കുന്നില്ലെന്നുമായിരുന്നു അവരുടെ പ്രധാന പരാതി. കൂടാതെ കുട്ടിയെയും കൂട്ടി ആഞ്ചല അവരുടെ ഡെന്‍വറിലുള്ള കാമുകന്റെ അടുത്തേയ്ക്ക് താമസം മാറുന്നതും ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചെന്നും, ആഞ്ചലയെ കൊല്ലാന്‍ ആരെയും ലഭിക്കാത്ത പക്ഷം അവര്‍ തന്നെ ആ കൃത്യം നിര്‍വ്വഹിക്കുമെന്നും അവര്‍ രഹസ്യ പോലീസിനോട് പറഞ്ഞു.
ജാക്സണ്‍വില്ലിലുള്ള ഹോം ഡിപ്പോ പാര്‍ക്കിങ് ലോട്ടില്‍ വച്ച് സെപ്റ്റംബര്‍ 9 ബുധനാഴ്ച അവര്‍ 500 ഡോളറും, സെപ്റ്റംബര്‍ 10 വ്യാഴാഴ്ച 1000 ഡോളറും അദ്ദേഹത്തിനവര്‍ കൈമാറുകയുണ്ടായി. രണ്ടാമത്തെ തുക കൊടുത്തയുടനെയാണ് അവര്‍ അവരെ അറസ്റ്റ് ചെയ്തത്. കൊലപാത ശ്രമം, പ്രേരണ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് അവിരിലിപ്പോള്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. ശിക്ഷിച്ചാല്‍ അനേക വര്‍ഷങ്ങള്‍ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണിതില്ലാം.
ഇതൊന്നുമറിയാതിരുന്ന മരുമകള്‍ വാര്‍ത്തകേട്ട് ആകെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഇത് തന്റെ കുടുംബ ബന്ധം താറുമാറാക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. അവരുമായി എന്നെങ്കിലും ഒരു പ്രശ്നവുമില്ലെന്നും, മൂന്നാഴ്ച മുമ്പ് പരസ്പരം കണ്ടപ്പോള്‍ അവര്‍ പരസ്പരം കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്താണ് പിരിഞ്ഞതെന്നും ആഞ്ചല പറഞ്ഞു. ഇങ്ങനെയൊക്കെയെങ്കിലും ഇപ്പോഴും അമ്മായിയമ്മയെ സ്നേഹിക്കുന്ന ആഞ്ചലയ്ക്ക് അവര്‍ ജയില്‍ പോകുന്നതിനോട് താല്‍പര്യമില്ല.