style="text-align: center;">ഓര്‍മ്മ തന് തൂവല്‍ (കവിത) സോയ നായര്‍
***********************
അന്നും അവള് വന്നു.
കുടുതല്‍ സുന്ദരിയായ്…
അക്ഷികളില്‍ കണ്മഷിത്തുണ്ടുകള് ;
നാസികാഗ്രത്തില്‍
തിളങ്ങുന്ന മൂക്കൂത്തിയും;
രക്തവര്ണമേകും
കുങ്കുമപ്പൊട്ട്;
അഴകിന് ചാരുതയായ്
അലസമായിളകുന്ന
കൂന്തലിഴകളും.
മാന്‍പേട കണ്ണാല്‍
ഒളികണ്ണെറിഞ്ഞ്
എന്‍ ചിത്തത്തെ
മയക്കി നീ!…
പളുങ്ക് പോല്‍ തിളങ്ങും
നിന് മേനി
ചേലയാല്‍ മൂടി
എന്നരികെ നടന്നു വന്നു…
ആ പാദസരമണിനാദം
നിന് ഹൃദയത്തുടിപ്പുകള്‍
കവിളുകളെ തൊട്ടുരുമ്മും
കാതിലോലപ്പൂ.
ചിരി തന് മുത്തുകളാകും
നുണക്കുഴിയും..
സ്നിഗ്ദസൗന്ദര്യമേ
എന്നും നീ സുന്ദരി…
മനോനികുഞ്ചത്തിലെ
ഓര്‍മ്മ തന് പൊന്‍ തൂവല്‍ നീ…

************************************
/// സോയ നായര്‍ /// യു.എസ്.മലയാളി ///
************************************
Comments
comments