Home America മൃഗശാല ജീവനക്കാരന് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
മൃഗശാല ജീവനക്കാരന് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
***************************

മിസ്സൂറി: മിസ്സൂറിയിലെ സ്പ്രിങ് ഫീല്‍ഡിലുള്ള ഡിക്കേഴ്സണ് പാര്‍ക്ക് മൃഗശാലയിലെ ജീവനക്കാരന് പിടിയാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 30 വര്‍ഷങ്ങളായി അവിടെ എലിഫന്റ് മാനേജയായി പ്രവര്‍ത്തിക്കുന്ന 62 കാരന് ജോണ്‍ ഫിലിപ്പ് ആണ് ആ ഹതഭാഗ്യന് .
ഒക്ടോബര്‍ 11 വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഈ പിടിയാന ആക്രമണ സ്വഭാവമുള്ളതായിരുന്നെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. 1990-ല്‍ മൃഗശാലയിലെത്തിയ പേഷ്യന്‍സ് എന്നു പേരായ ആനയ്ക്ക് 41 വയസ്സ് പ്രായമുണ്ട്. ആനകളെക്കുറിച്ച് വളരെ പരിചയമുള്ള വ്യക്തിയായിരുന്നു മരിച്ച ജോണെന്ന് സിറ്റി വക്താവ് കോറ സ്കോട്ട് പറഞ്ഞു. മൃഗശാലയില്‍ 3 പിടിയാനകളും 2 കൊമ്പനാനകളും ആണുള്ളത്.
***************************************************
/// പി.പി ചെറിയാന് /// യു.എസ്.മലയാളി ///
***************************************************
Comments
comments