
Home America മൂന്നുവയസ്സുള്ള മകളെ കഴുത്തു ഞെരിച്ചുകൊന്ന മാതാവിന് 35 വര്‍ഷം തടവ്.
style="text-align: center;">മൂന്നുവയസ്സുള്ള മകളെ കഴുത്തു ഞെരിച്ചുകൊന്ന മാതാവിന് 35 വര്‍ഷം തടവ്.
**************************
ഫോര്‍ട്ട് വര്‍ത്ത്: മൂന്നുവയസ്സ് പ്രായമുള്ള തന്റെ മകളെ (പാരിസ് ഹവാര്‍ഡ്) കഴുത്തു ഞെരിച്ചു കൊന്ന കുറ്റത്തിന് മാതാവിനെ (ജാനിസ് റെനി ആന്തണി -20) 35 വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു.
മൂന്നു വയസ്സുള്ള മകള്‍ സ്വയം ബാത്ത് റൂം ഉപയോഗിക്കുന്നില്ല എന്ന കുറ്റത്തിന് ഇവര്‍ കുട്ടിയെ ദിവസവും ഭേദ്യം ചെയ്തിരുന്നു. ഇതേകാരണത്താലാണ് ഇവര്‍ കുട്ടിയെ സെപ്റ്റംബര്‍ 5 രാത്രിയില്‍ കഴുത്തു ഞെരിച്ചു കൊന്നതെന്നും അവര്‍ പോലീസില്‍ സമ്മതിച്ചിരുന്നു. വീട്ടില്‍ മരിച്ചു കിടക്കുന്ന കുട്ടിയെ അന്വേഷിച്ചെത്തിയ പോലീസുദ്യോഗസ്ഥരോട് വീണു പരിക്കേറ്റിട്ടാണ് മരണം സംഭവിച്ചതെന്നായിരുന്നു ഇവരുടെ ആദ്യ പ്രതികരണം. മരിച്ചു കിടന്നിരുന്ന കുട്ടിയുടെ ദേഹത്ത് നിറയെ പാടുകള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ടെറന്റ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ ഓഫീസില്‍ നിന്നുള്ള ഒരു അറിയിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒക്ടോബര്‍ 11 വെള്ളിയാഴ്ച പ്രതിയും പ്രോസിക്യൂഷനും എത്തിച്ചേര്‍ന്ന ധാരണയെ തുടര്‍ന്നാണ് ശിക്ഷ പ്രഖ്യാപിച്ചത്.
***************************************************
/// പി.പി ചെറിയാന്‍ /// യു.എസ്.മലയാളി ///
***************************************************
Comments
comments