മനുഷ്യന്‍ ആരെന്ന് സ്വയം തിരിച്ചറിയുക: അലക്സാണ്ടര്‍ വര്‍ഗീസ്

0
1441

മനുഷ്യന്‍ ആരെന്ന് സ്വയം തിരിച്ചറിയുക: അലക്സാണ്ടര്‍ വര്‍ഗീസ്

**********************

carolton Gayakasamkham

കരോള്‍ട്ടന്‍ : ആധുനീക ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും സങ്കീര്‍ണ്ണമായ പ്രശ്നം മനുഷ്യന്‍ ആരാണെന്ന് സ്വയം തിരിച്ചറിയാതിരിക്കുന്നതും, ജീവിത ലക്ഷ്യത്തെക്കുറിച്ചുള്ള അവ്യക്തതയുമാണെന്ന് സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രാസംഗീകനും, വേദ പണ്ഡിതനുമായ റവ: ഫാ. അലക്സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു.
യഥാര്‍ത്ഥ ആരാധനയില്‍ നിന്നും ബഹുദൂരം പുറകോട്ടുപോയിരിക്കുന്ന വിശ്വാസ സമൂഹത്തില്‍ ഒരു തിരിച്ചുവരവ് ആവശ്യമായിരിക്കുന്നു. ആരാധനാലയങ്ങളിലേക്ക് ജനങ്ങള്‍ കടന്നുവരുന്നത് ആരാധന്‍ നിരീക്ഷിക്കുന്നതിനും, വിലയിരുത്തുന്നതിനുമാണ്; ഇത് ദൈവീകാനുഗ്രഹത്തിന് വിഘാതം സൃഷ്ടിക്കുന്നു.
ദൈവീകാനുഭവത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് മാത്രമാണ് ദൈവാംശം അനുഭവിക്കാന്‍ കഴിയുക. വിശ്വാസ നൗക തിരമാലകളില്‍ പെട്ട് ആടിയുലയാതെ മുന്നോട്ട് കുതിക്കണമെങ്കില്‍ അമരത്ത് ദൈവത്തിന് സ്ഥാനം നല്‍കിയിരിക്കണം. ക്രൈസ്തവരില്‍ അദൈവങ്ങളെയും, അന്യ ദൈവങ്ങളെയും ആരാധിക്കുന്ന പ്രവണത വര്‍ദ്ധിച്ചു കാണുന്നു. ജഡമോഹം, കണ്‍മോഹം, ജീവനത്തിന്റെ പ്രതാപം ഇവയെല്ലാം മനുഷ്യനെ ദൈവത്തിങ്കല്‍ നിന്ന് അകറ്റിക്കളയുന്നു. കരുണാമയനും, നീതിമാനും, നിര്‍മ്മലനുമായ ദൈവത്തെ അനുകരിക്കുന്നവര്‍ ഈ സ്വഭാവ ശ്രേഷ്ഠതകള്‍ ജീവിതത്തില്‍ പ്രതിഫലിപ്പിക്കണമെന്ന് അച്ചന്‍ ഉദ്ബോദിപ്പിച്ചു.
കരോള്‍ട്ടന്‍ മാര്‍ത്തോമ്മ ചര്‍ച്ച് കണ്‍വെന്‍ഷനില്‍ ഇന്നു തുടങ്ങിയ കണ്‍വെന്‍ഷന്റെ പ്രാരംഭ പ്രസംഗം നടത്തുകയായിരുന്നു അച്ചന്‍. ഒക്ടോബര്‍ 12 ശനിയാഴ്ച വൈകിട്ടും, ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം കടശ്ശിയോഗവും ഉണ്ടായിരിക്കും. ഗായകസംഘത്തിന്റെ ശ്രുതിമധുരമായ ആത്മീയ ഗാനശുശ്രൂഷയോടെയാണ് കണ്‍വെന്‍ഷന്‍ ആരംഭിച്ചത്. റവ: ഫാ. ജോസഫ് മാത്യു, റവ:ഫാ. ജോബി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. പൊന്നച്ചന്‍ മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
***************************************************
/// പി.പി ചെറിയാന്‍ /// യു.എസ്.മലയാളി ///
***************************************************
 

Share This:

Comments

comments