
style="text-align: center;">ഡോ. സിദ്ദിഖ് അഹമ്മദ് ഇന്ത്യ പ്രസ് ക്ലബ് കേണ്‍ഫറന്‍സിന്റെ ഇവന്റ് സ്‌പോണ്‍സര്‍
***********************************
ന്യൂജേഴ്‌സി: കര്‍മഭൂമിയിലെയും ജന്‍മഭൂമിയിലെയും മാധ്യമ ലോകം ആവേശത്തോടെ ഉറ്റുനോക്കുന്ന, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഞ്ചാമത് ദേശീയ കോണ്‍ഫറന്‍സിന്റെ ഇവന്റ് സ്‌പോണ്‍സര്‍ ആയി പ്രമുഖ വിദേശ മലയാളി വ്യവസായിയും ‘ഇറാം-ഐ.ടി.എല്‍ ഗ്രൂപ്പി’ന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദിഖ് അഹമ്മദ് മുന്നോട്ട് വന്നു. ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റിലുള്ള ഹോളിഡേ ഇന്നില്‍ നവംബര്‍ ഒന്നു മുതല്‍ മൂന്നു വരെ നടക്കുന്ന ഈ മാധ്യമ സംഗമത്തിന്റെ മുഖ്യ സ്‌പോണ്‍സറായി ഡോ. സിദ്ദിഖ് അഹമ്മദ് മുന്നോട്ടു വന്നത് ഇന്ത്യ പ്രസ് ക്ലബിന് മുതല്‍ക്കൂട്ടാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഫ്‌റോറിഡയിലെ മഹാത്മാ ഗാന്ധി സ്‌ക്വയറിനു വേണ്ടി തികഞ്ഞ ഗാന്ധി ഭക്തിയോടെ സംഭാവന നല്കിയ ഡോ. സിദ്ദിഖ് അമേരിക്കന്‍ മലയാളികള്‍ക്കും സുപരിചിതനാണ്. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റിന്‍, ഖത്തര്‍, കുവൈറ്റ്, യു.കെ, ഇറ്റലി, കൊറിയ, മലേഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ അതിവിപുലമായ ബിസിനസ് സാമ്രാജ്യത്തിന്റെ സാരഥിയായ ഡോ. സിദ്ദിഖ് അഹമ്മദിന് ഇന്ത്യയിലും ഒട്ടനവധി സംരംഭങ്ങളുണ്ട്. ഉള്‍ക്കടമായ മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകമായ ഡോ. സിദ്ദിഖ് സഹജീവികളുടെ സമഗ്രമായ അഭ്യുന്നതിക്കുവേണ്ടി പ്രാര്‍ത്ഥനാപൂര്‍വം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തി കൂടിയാണ്. ഇന്ത്യ പ്രസ്‌ക്ലബിന്റെ അഭ്യുദയകാംക്ഷിയായ ഡോ. സിദ്ദിഖ് ഈ സംഘടനയുടെ വളര്‍ച്ചയിലും വികാസത്തിലും ദീര്‍ഘവീക്ഷണത്തിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലും സന്തുഷ്ടി പ്രകടിപ്പിക്കുകയും ശുഭാശംസകള്‍ നേര്‍ന്നു കൊണ്ടുമാണ് കേണ്‍ഫറന്‍സിന്റെ മുഖ്യ സ്‌പോണ്‍സറായിരിക്കുന്നത്.
*************************************
/// മധു രാജന്‍ /// യു.എസ്.മലയാളി ///
*************************************
Comments
comments