ഇരുപതാമത്തെ കുഞ്ഞിനായി കേഴുന്ന മാതാവ്

0
1114

ഇരുപതാമത്തെ കുഞ്ഞിനായി കേഴുന്ന മാതാവ്

************************

with 19 th child

അര്‍ക്കന്‍സാസ്: സാധാരണക്കാര്‍ ഒരു കുഞ്ഞിനെത്തന്നെ വളര്‍ത്താന്‍ പാടുപെടുമ്പോള്‍ ഇതിനോടകം പത്തൊന്‍പതു കുട്ടികളുള്ള ഒരു മാതാവിന് ഇരുപതാമത് ഒന്നുകൂടി വേണമെന്നുള്ള അതിയായ ആഗ്രഹം.
ഇപ്പോള്‍ 47 വയസ്സുള്ള മിഷേല്‍ 29 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജിം ബാബിനെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്. അവരുടെ 19 – താമത്തെ കുഞ്ഞിന് 2009 ഡിസംബറിലാണ് ജന്മം നല്‍കിയത്. 2011-ല്‍ വീണ്ടും ഗര്‍ഭിണിയായെങ്കിലും 20-താമത്തെ കുഞ്ഞിനെ നിര്‍ഭാഗ്യവശാല്‍ ലഭിക്കുവാന്‍ ഭാഗ്യമുണ്ടായില്ല. ഈശ്വരന്‍ നല്‍കുന്ന അനുഗ്രഹമാണ് കുഞ്ഞുങ്ങള്‍ . ഒരു കുഞ്ഞുകൂടി വേണമെന്നുള്ളതാണ് ഞങ്ങളുടെ ആഗ്രഹം. 25 വയസ്സുള്ള മൂത്തമകന്‍ ജോഷിന് മക്കള്‍ മൂന്നുപേരുണ്ട്. അവരുടെ 19 മക്കളുടെയും പേരുകള്‍ ‘ജെ’ എന്ന ഇംഗ്ലീഷ് അക്ഷരത്തിലാണ് തുടങ്ങുന്നത്.family00
******************************************
/// പി.പി ചെറിയാന്‍ /// യു.എസ്.മലയാളി ///
*****************************************

Share This:

Comments

comments