Home America ന്യൂജേഴ്സിയില്‍ ഭിക്ഷക്കാര്‍ ഇനി രജിസ്റ്റര്‍ ചെയ്യണം.
tyle="text-align: center;">
ന്യൂജേഴ്സിയില്‍ ഭിക്ഷക്കാര്‍ ഇനി രജിസ്റ്റര്‍ ചെയ്യണം.
*********************
ന്യൂജേഴ്സി: ഇനി മുതല്‍ ന്യൂജേഴ്സിയില്‍ ഭിക്ഷയെടുക്കണമെങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുള്ള നീയമം നിര്‍ബന്ധമാക്കി. യാചകരെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും, പ്രത്യേക മേഖലകള്‍ തിരിച്ച് ഭിക്ഷാടനത്തിന് അനുമതി നല്‍കുന്നതിനുമാണ് രജിസ്ട്രേഷന്‍ ശക്തമാക്കിയിരിക്കുന്നതെന്നാണ് പോലീസ് ചീഫ് പറയുന്നത്.
രജിസ്റ്റര്‍ ചെയ്യാതെ ഭിക്ഷയെടുക്കുന്നത് കുറ്റകരം മാത്രമല്ല, 1000 ഡോളര്‍ പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്നും ചീഫ് അറിയിച്ചു. ടൗണ്‍ഷിപ്പ് നീയമം പാസ്സാക്കി കഴിഞ്ഞുവെന്നും, യാചകര്‍ക്ക് ഉടന്‍ പെര്‍മിറ്റ് നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു. രജിസ്ട്രേഷന്‍ സൗജന്യമാണ്, ഒക്ടോബര്‍ 7 മുതല്‍ നീയമം പ്രാബല്യത്തില്‍ വരും.
******************************************
/// പി.പി ചെറിയാന്‍ /// യു.എസ്.മലയാളി ///
*****************************************
Comments
comments