മനുഷ്യത്വം മരവിക്കുന്നു

0
2253

style="text-align: center;">മനുഷ്യത്വം മരവിക്കുന്നു (കവിത ) പി. ഗോപാലകൃഷ്ണന്‍

********************************************

ഭൂമിതൻ രക്ഷക്കായ് ദൈവം സൃഷ്ടിച്ചു
മാനവനെന്നൊരു ജന്മം ഭൂവിതിൽ
ജീവിക്കുവാനവനേറെ കനികളും
ബുദ്ധിയും വായുവും നൽകീ ദേവൻ
ശുദ്ധ ജലാശയം നൽകീ ദേവൻ (ഭൂമിതൻ )
അന്നം വിളയിച്ച മണ്ണലതിലിന്നവന്‍
വിങ്ങുന്നു വിണ്ണിലെ മാറുന്ന കാഴ്ചയാൽ
എങ്കിലും തെണ്ടുന്നു തേരാളി ഭാവത്താൽ
ശുദ്ധജലത്തിനായ്‌ ചുറ്റിലും ഇന്നവൻ
മലിനമില്ലാതുള്ള ശ്വസനത്തിനായവൻ
കാലങ്ങളായവൻ ആർജ്ജിച്ച കഴിവത്തിൽ
മതമെന്ന വിഷമവൻ ആദ്യമേ തീരത്തു
ജാതിതൻ നാമത്തിൽ ഭിന്നിച്ചു നിന്നവൻ
മാനവ ധർമ്മങ്ങൽ പാടേ മറന്നുപോയ്‌
മാനുഷമൂല്യങ്ങളെങ്ങോ കളഞ്ഞു പോയ്‌ (ഭൂമിതൻ )
കാലത്തിനൊത്തവൻ മാറുന്നു കാലനായ്
ബന്ധങ്ങൾ കേവലം ചൊല്ലുന്ന കഥ മാത്രം
സ്വരക്തത്തിൽ പിറന്ന കുരുന്നുകൾ
പൊലുമവൻതൻ കാമചൂടിൽ നശിക്കുന്നു
വാലാൽ ചിരിക്കും ശുനകൻ ഇതിൽ ഭേദം
ഇണങ്ങിയാൽ പിണങ്ങാത്ത ജന്തുക്കളല്ലോ
ഇണങ്ങി ചിരിക്കുന്ന മനിതനേക്കാൾ ഭേദം
അറിവുള്ളവൻ എന്ന ഭാവത്തിൽ എന്നുമേ
കഴിയുന്നു മൃഗതുല്ല്യനായവൻ നിത്യവും
പൊഴിയുന്ന സത്യത്തിൻ നേരറിയാത്തവൻ (ഭൂമിതൻ)
**********************************************************
/// പി.ഗോപാല കൃഷ്ണൻ /// യു.എസ്.മലയാളി ///
**********************************************************

Share This:

Comments

comments