വല്ലപ്പോഴേക്കും ഒരു ഭാര്യയെ വാടകയ്ക്ക് വേണോ?

0
1059

വല്ലപ്പോഴേക്കും ഒരു ഭാര്യയെ വാടകയ്ക്ക് വേണോ?

***********************

കാലിഫോര്‍ണിയ: വീട് വൃത്തിയാക്കുവാന്‍, ക്ലോസെറ്റുകള്‍ ക്രമീകരിക്കുവാന്‍, അലക്കുവാന്‍, കഴുകുവാന്‍, കാര്‍പ്പെറ്റ് വാക്ക്വം ചെയ്യുവാന്‍, തറതുടയ്ക്കുവാന്‍, കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുവാന്‍ ബില്ലുകള്‍ എഴുതുവാന്‍, ബാങ്കില്‍ പോകുവാന്‍, അക്കൗണ്ടുകള്‍ നോക്കുവാന്‍ അങ്ങനെ നിങ്ങളുടെ വീടുമായി ബന്ധപ്പെട്ട പണികള്‍ ചെയ്യുവാന്‍ നിങ്ങള്‍ക്ക് സമയക്കുറവോ? ഇതിനെല്ലാം ഇതിനു മുമ്പ് ആശ്രയിച്ചിരുന്നത് വേലക്കാരെയായിരുന്നെങ്കില്‍ ഇപ്പോള്‍ അതിനൊക്കെ മാറ്റങ്ങള്‍ വന്നു തുടങ്ങി. ഭാര്യമാരെ ഇനി വാടകയ്ക്ക് ലഭിക്കും. പക്ഷെ, റേറ്റ് അല്പം കൂടുതലാണെന്ന് മാത്രം.
ന്യൂ ഓര്‍ളീന്‍സിലുള്ള കമ്പനിയായ ഇപ്പോള്‍ അമേരിക്കയിലെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന വന്‍ ബിസിനസ്സ് ശൃംഖലയായ ‘ഒക്കേഷണല്‍ വൈഫ്’ എന്ന കമ്പനിയാണ് ഇങ്ങനെ ഒരു ആശയവുമായി പ്രവര്‍ത്തിക്കുന്നത്. 25 ഡോളര്‍ മുതലാണ് അവരുടെ ഒരു മണിക്കൂറത്തെ റേറ്റ്. പക്ഷെ ഒരു കാര്യം, ഭാര്യയെ വാടകയ്ക്ക് കിട്ടുമെന്ന് കരുതി പുരുഷന്മാര്‍ എല്ലാവരും അങ്ങ് വിളിക്കാന്‍ ശ്രമിക്കരുത്. അവര്‍ പെണ്ണുങ്ങള്‍ക്ക് മാത്രമെ ഭാര്യമാരെ കൊടുക്കുള്ളു. ഇതൊരു ഫെമിനിസ്റ്റ് കമ്പനിയാണെന്ന് ഓര്‍ക്കുക. കൂടാതെ അവര്‍ വീട് ഓര്‍ഗനൈസ് ചെയ്യുന്നതിനാവശ്യമായ സാധനസാമിഗ്രികളും ഫര്‍ണീച്ചറുകളും നിര്‍മ്മിച്ച് വില്‍ക്കുന്നുമുണ്ട്. ന്യൂ ഓര്‍ളീന്‍സുകാരിയായ കേ മോറിസണ്‍ന്റേതാണ് ഈ കമ്പനി.
***************************************************
/// ജോ കാലിഫോര്‍ണിയ /// യു.എസ്.മലയാളി ///
***************************************************

 

Share This:

Comments

comments