സാമ്പത്തീക അടിയന്തരാവസ്ഥ അവസാനിപ്പിക്കുക, വായ്പ്പാപരിധി ഉയര്‍ത്തുക: ഒബാമ

0
1295

style="text-align: center;">സാമ്പത്തീക അടിയന്തരാവസ്ഥ അവസാനിപ്പിക്കുക, വായ്പ്പാപരിധി ഉയര്‍ത്തുക: ഒബാമ

*******************************

വാഷിങ്ടണ്‍ : കുറച്ചു നാളത്തേയ്ക്കെങ്കിലും സാമ്പത്തീക അടിയന്തരാവസ്ഥ അവസാനിപ്പിച്ച് വായ്പ്പാപരിധി ഉയര്‍ത്തുമെങ്കില്‍ താന്‍ നിലവിലുള്ള പ്രശ്നങ്ങളില്‍ കൂടിയാലോചനയ്ക്ക് തയ്യാറാണെന്ന് പ്രസിഡന്റ് ഒബാമ പറഞ്ഞു. ഇത് നിലവിലുള്ള രാഷ്ട്രീയ സ്തംഭനം അവസാനിപ്പിക്കാനും സാമ്പത്തീക പ്രതിസന്ധി മാറി ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വസ്ഥിതിലാകുന്നതിനും, കൂടാതെ അടുത്തയാഴ്ച അടക്കേണ്ടുന്ന കുടിശ്ശികകള്‍ അടയ്ക്കുവാനും കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ന് രണ്ടുമണിക്ക് വിളിച്ചുകൂട്ടിയ പ്രസ് കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ആദ്യമായി ഗവണ്മെന്റിനെ തുറന്നു പ്രവര്‍ത്തിക്കാനനുവദിക്കുക, അതുപോലെ നമ്മള്‍ നമ്മുടെ കുടിശ്ശികകള്‍ അടച്ചുതീര്‍ക്കുമെന്ന് പറയുക’ ഒബാമ പറഞ്ഞു. ഇന്ന് 8 ദിനങ്ങളായി അമേരിക്ക രാഷ്ട്രീയ പ്രതിസന്ധിമൂലം ബജറ്റ് പാസ്സാക്കാനാവാതെ ഭാഗികമായ രാഷ്ട്രീയ അടിയന്തരാവസ്ഥയില്‍കൂടി കടന്നു പോകാന്‍ തുടങ്ങിയിട്ട്. കൂടാതെ ഈ മാസം 17-ന് മുന്‍പായി കുടിശ്ശികകള്‍ അടച്ചു തീര്‍ക്കേണ്ടതുമാണ്. അതിനുമുമ്പായി കേന്ദ്ര വായ്പ്പാ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ രാജ്യത്തിന് ചരിത്രത്തിലാധ്യമായി കുടിശ്ശികകളില്‍ വീഴ്ച വരുത്തേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
‘ഈ പോക്ക് നമുക്ക് അവസാനിപ്പിച്ചേ പറ്റൂ, സകല അമേരിക്കന്‍ പൗരന്മാരും ഇതുമൂലം സഹികെട്ടിരിക്കുകയാണെന്നും എനിക്കറിയാം’; ‘എല്ലാ മൂന്നുമാസങ്ങള്‍ കൂടുമ്പോഴും നിങ്ങള്‍ക്കിങ്ങനത്തെ ഒരവസ്ഥയില്‍ കൂടി കടന്നുപോകേണ്ടിവരുന്നു, ഞാനും ഇതുമൂലം സഹികെട്ടിരിക്കുന്നു, ദൈവത്തിനതറിയാം, ഈ ശീലം നമ്മുക്ക് അവസാനിപ്പിച്ചേ മതിയാവൂ’; രാജ്യത്ത് നടമാടുന്ന രാഷ്ട്രീയ അരാജകത്വത്തിന്റെ ബലിയാടുകളായ ജനങ്ങളോട് ക്ഷമാപണത്തോടെ അദ്ദേഹം പറഞ്ഞു.
ഹൗസ് സ്പീക്കര്‍ ജോണ്‍ ബോണറുമായി നിലവിലുള്ള പ്രതിസന്ധികള്‍ എങ്ങനെ മറികടക്കാമെന്നുള്ള വിഷയത്തില്‍ നടത്തിയ ടെലഫോണ്‍ സംഭാഷണത്തിനു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. ഒബാമയും ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരുമായി ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് ബോണര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു, അതിന്റെ അടിസ്ഥാനത്തിലാണ് ഒബാമ അദ്ദേഹവുമായി ടെലഫോണ്‍ ചര്‍ച്ച നടത്തിയത്. ഒബാമയുടെയും, സെനറ്റ് മജോറിറ്റി ലീഡര്‍ ഹാരി റീഡിന്റെയും പിടിവാശികളാണ് രാജ്യത്തെ ഇത്തരമൊരവസ്ഥയില്‍ എത്തിക്കുവാന്‍ ഇടവരുത്തിയതെന്ന് ആരോപിച്ച് ബോണര്‍ നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു.
ഒബാമ ഭരണകൂടം നിലവിലുള്ള പ്രതിസന്ധി മറികടക്കുവാന്‍ റിപ്പബ്ലിക്കന്മാരുമായി കൂടിയാലോചനയ്ക്ക് തയ്യാറണെന്ന് അവരെ അറിയിച്ചതായി വൈഹൗസ് വക്താവ് പറഞ്ഞു. കൂടാതെ ഗവണ്മെന്റിന് തുറന്നു പ്രവര്‍ത്തിക്കാനായും, വായ്പ്പാ പരിധി ഉയര്‍ത്തുന്നതിനും ആവശ്യമായ ഒരു വോട്ട് എത്രയും വേഗം തന്നെ ഹൗസില്‍ നടത്തണമെന്ന് ബോണറോട് ഒബാമ ആവശ്യപ്പെടുകയുമുണ്ടായി.
ഒബാമയുടെ നാമത്തിലുള്ള ഒരു പ്രധാന പദ്ധതിയായ ‘ഒബാമക്കെയറിനെ’ പ്പറ്റിയുണ്ടായ രാഷ്ട്രീയ പിരിമുറുക്കത്താല്‍ ബജറ്റ് പാസ്സാക്കാഞ്ഞതിനാല്‍ ഉടലെടുത്ത സാമ്പത്തീക അടിയന്തരാവസ്ഥ മൂലം ഫെഡറല്‍ ഗവണ്മെന്റിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചിട്ട് ഇന്ന് 8 ദിവസങ്ങള്‍ ആയി. അതുമൂലം രാജ്യത്ത് 8 ലക്ഷത്തോളം ആളുകള്‍ക്ക് അടിയന്തരമായി ശമ്പളത്തോടുകൂടിയോ, അല്ലാതെയോ അവധിയില്‍ പ്രവേശിക്കേണ്ടിയും വന്നു. ഫെഡറല്‍ ഗവണ്മെന്റിനെ ആശ്രയിച്ചുള്ള സകല ബിസിനസ്സുകളും മുടങ്ങി. മറ്റു രാജ്യങ്ങളുടെ മുമ്പില്‍ അമേരിക്കയ്ക്കുണ്ടായിരുന്ന സ്ഥാനത്തിനു തന്നെ കോട്ടം സംഭവിച്ചു.
വായ്പ്പാപരിധി എത്രയും വേഗം ഉയര്‍ത്താതെയും, ഗവണ്മെന്റ് ഇതുപോലെ അടഞ്ഞു കിടക്കുകയും ചെയ്താല്‍ പലിശനിരക്കുകള്‍ ഉയരുന്നതിനും, രാജ്യത്തിന്റെ സാമ്പത്തീക മേഖലയെ അത് സാരമായി ബാധിക്കുന്നതിനും ഇടയാകുമെന്നാണ് സാമ്പത്തീക വിദഗ്ധരുടെ അഭിപ്രായം.
**************************************
/// യു.എസ്.മലയാളി ///
**************************************

Share This:

Comments

comments